ബദിയടുക്കയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 25 ഓക്‌സിജന്‍ ബെഡുകള്‍ സജ്ജമാക്കും

ബദിയടുക്ക: കോവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ബദിയടുക്ക പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടേയും ബദിയടുക്ക പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടേയും യോഗം തീരുമാനിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നടന്ന് വരുന്നതും ഇനി ചെയ്യാനിരിക്കുന്നതുമായ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി. സി.എച്ച്.സി. ബദിയടുക്കയില്‍ സ്റ്റാഫുകളുടെ നിലവിലുള്ള അഭാവം പരിഹരിക്കുന്നതിന് വേണ്ടി താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫുകളെ ബ്ലോക്ക് പഞ്ചായത്തിന്റെയും […]

ബദിയടുക്ക: കോവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ബദിയടുക്ക പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടേയും ബദിയടുക്ക പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടേയും യോഗം തീരുമാനിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ നടന്ന് വരുന്നതും ഇനി ചെയ്യാനിരിക്കുന്നതുമായ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി.
സി.എച്ച്.സി. ബദിയടുക്കയില്‍ സ്റ്റാഫുകളുടെ നിലവിലുള്ള അഭാവം പരിഹരിക്കുന്നതിന് വേണ്ടി താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫുകളെ ബ്ലോക്ക് പഞ്ചായത്തിന്റെയും മെഡിക്കല്‍ ഓഫീസറുടെയും നേതൃത്വത്തില്‍ അടിയന്തിരമായി ഇന്റര്‍വ്യു നടത്തി നിയമിക്കാനും പ്രസ്തുത സ്റ്റാഫുകളുടെ സേവനം പുതുതായി ആരംഭിക്കുന്ന കോവിഡ് ഐസോലേഷന്‍ വാര്‍ഡില്‍ ലഭ്യമാക്കാനും തീരുമാനിച്ചു. കോവിഡ് ഐസോലേഷന്‍ വാര്‍ഡില്‍ 25 ഓക്‌സിജന്‍ ബെഡ്ഡുകള്‍ സജ്ജമാക്കുന്നതിനും കോവിഡ് ഓക്‌സിജന്‍ വാര്‍ റൂം മുഖേന ഓക്‌സിജന്‍ ലഭ്യമാക്കാനും അല്ലാത്തപക്ഷം സന്നദ്ധ സംഘടനകള്‍ മുഖേനയോ, സുമനുസ്സകളുടെ സംഭാവന മുഖേനയോ ലഭ്യമാക്കാനും തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് ബി. ശാന്ത അധ്യക്ഷത വഹിച്ചു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷൈമ സി.എ, വൈസ് പ്രസിഡണ്ട് പി.എ. അഷ്‌റഫലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍മാരായ സമീന അന്‍സാരി, സക്കീന അബ്ദുല്ലക്കുഞ്ഞി, ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള, മെമ്പര്‍മാരായ ജെയിംസ് സി.വി, ഹനീഫ പാറ, ജമീല അഹമ്മദ്, സുകുമാര കുദ്രപ്പാടി, അശ്വിനി കെ. എം., ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. അബ്ബാസ്, ഹമീദ് പള്ളത്തടുക്ക, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനുപന്‍, പഞ്ചായത്ത് സെക്രട്ടറി എം. പ്രദീപന്‍, സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. സത്യശങ്കര ഭട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it