വീട്ടില്‍ കട്ടിലിനടിയില്‍ സൂക്ഷിച്ച 29 ലിറ്റര്‍ മദ്യവുമായി 52 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: വീടിന്റെ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 28.8 ലിറ്റര്‍ മദ്യവുമായി ഗൃഹനാഥനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബേഡഡുക്ക കല്ലടക്കുറ്റി കരിയത്ത് ഹൗസിലെ കെ. ഇബ്രാഹിം (52) ആണ് അറസ്റ്റിലായത്. ബന്തടുക്ക റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചത്. 180 മില്ലിയുടെ 160 ടെട്രാ പാക്കറ്റ് മദ്യമാണ് പിടികൂടിയത്. പ്ലാസ്റ്റിക് ചാക്കിലാക്കി കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഷെയ്ക്ക് അബ്ദുല്‍ ബഷീര്‍, സിവില്‍ […]

കാസര്‍കോട്: വീടിന്റെ കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 28.8 ലിറ്റര്‍ മദ്യവുമായി ഗൃഹനാഥനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ബേഡഡുക്ക കല്ലടക്കുറ്റി കരിയത്ത് ഹൗസിലെ കെ. ഇബ്രാഹിം (52) ആണ് അറസ്റ്റിലായത്. ബന്തടുക്ക റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവും ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചത്. 180 മില്ലിയുടെ 160 ടെട്രാ പാക്കറ്റ് മദ്യമാണ് പിടികൂടിയത്. പ്ലാസ്റ്റിക് ചാക്കിലാക്കി കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഷെയ്ക്ക് അബ്ദുല്‍ ബഷീര്‍, സിവില്‍ ഓഫീസര്‍മാരായ കെ. മഹേഷ്, കെ. അഫ്‌സല്‍, ചാള്‍സ് ജോസ്, വനിതാ ഓഫീസര്‍ സലിത പൊവ്വല്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it