പശുവിന്റെ അന്നനാളത്തില്‍ കുടുങ്ങിയ മാങ്ങ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കാഞ്ഞങ്ങാട്: പശുവിന്റെ അന്നനാളത്തില്‍ കുടുങ്ങിയ മാങ്ങ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ പുറത്തെടുത്തു. കല്ലൂരാവിയില്‍ കഴിഞ്ഞ ദിവസമാണ് വെറ്റിറനറി ഡോക്ടര്‍മാരുടെ സമയോചിത ഇടപെടലില്‍ പശുവിന് പുനര്‍ജന്മമുണ്ടായത് മാവിന്‍ ചുവട്ടില്‍ കൂട്ടത്തോടെ വീണ മാങ്ങ ഭക്ഷിക്കുന്നതിനിടെയാണ് സംഭവം. കലാവതിയുടെ പശുവാണ് മാങ്ങ വിഴുങ്ങിയത്. കലാവതി ഉച്ചയ്ക്ക് പാല്‍ കറന്നെടുക്കാന്‍ പോയപ്പോഴാണ് പശു അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടത്. വായില്‍ നിന്നു നുര വരുന്നുണ്ടായിരുന്നു. വയര്‍ വീര്‍ത്തു വരുന്നതും കണ്ടു. എന്തു ചെയ്യണമെന്നറിയാതെ സങ്കടത്തിലായ കലാവതി ഉടന്‍ വെറ്ററിനറി ഡോക്ടര്‍ ജിഷ്ണുവിനെ വിവരം […]

കാഞ്ഞങ്ങാട്: പശുവിന്റെ അന്നനാളത്തില്‍ കുടുങ്ങിയ മാങ്ങ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ പുറത്തെടുത്തു. കല്ലൂരാവിയില്‍ കഴിഞ്ഞ ദിവസമാണ് വെറ്റിറനറി ഡോക്ടര്‍മാരുടെ സമയോചിത ഇടപെടലില്‍ പശുവിന് പുനര്‍ജന്മമുണ്ടായത് മാവിന്‍ ചുവട്ടില്‍ കൂട്ടത്തോടെ വീണ മാങ്ങ ഭക്ഷിക്കുന്നതിനിടെയാണ് സംഭവം. കലാവതിയുടെ പശുവാണ് മാങ്ങ വിഴുങ്ങിയത്. കലാവതി ഉച്ചയ്ക്ക് പാല്‍ കറന്നെടുക്കാന്‍ പോയപ്പോഴാണ് പശു അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടത്. വായില്‍ നിന്നു നുര വരുന്നുണ്ടായിരുന്നു. വയര്‍ വീര്‍ത്തു വരുന്നതും കണ്ടു. എന്തു ചെയ്യണമെന്നറിയാതെ സങ്കടത്തിലായ കലാവതി ഉടന്‍ വെറ്ററിനറി ഡോക്ടര്‍ ജിഷ്ണുവിനെ വിവരം അറിയിച്ചു. ഡോക്ടറെ ത്തി പരിശോധിച്ചപ്പോള്‍ അന്നനാളത്തില്‍ ഏതോ വസ്തു കുടുങ്ങി കിടക്കുന്നതായി തെളിഞ്ഞു. മാവിന്‍ ചുവട്ടിലായതിനാല്‍ മാങ്ങ വിഴുങ്ങിയതാകാനാണ് സാധ്യതയെന്ന് ഉറപ്പുവരുത്തി. പിന്നീട് സര്‍ജന്‍ ഡോ.ജി. നിതീഷിനെ വിളിച്ചു വരുത്തിയ ശേഷം വായയില്‍ സ്റ്റോമക്ക് ട്യൂബിട്ട് മാങ്ങ പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ തിരുമാനിച്ചത്. അനസ്‌തേഷ്യ നല്‍കി വയറില്‍ ചെറിയ ദ്വാരമുണ്ടാക്കി അകത്തു കുടുങ്ങിയ വായു കളഞ്ഞു. പിന്നീട് കഴുത്തിനോട് ചേര്‍ന്ന് ശസ്ത്രക്രിയ നടത്തി മാങ്ങ പുറത്തെടുക്കുകയായിരുന്നു. മൂന്നര മണിക്കൂറാണ് ശസ്ത്രക്രിയ നീണ്ടത്. കലാവതിയുടെ ആരുമയായ സീതയെന്ന പത്തു വയസുകാരി പശു ഇപ്പോള്‍ ഡോക്ടര്‍മാരുടെയും വീട്ടുകാരുടെയും നിരീക്ഷണത്തിലാണ്.

Related Articles
Next Story
Share it