ഭാസ്‌കരന്‍ പേക്കടത്തിന് സദ്ഭാവന അവാര്‍ഡ്; ഫാര്‍മേഴ്‌സ് ബാങ്കിന് സഹകാരിത സമ്മാന്‍ അവാര്‍ഡ്

കാഞ്ഞങ്ങാട്: കാസര്‍കോട് ഡിസ്ട്രിക്ട് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചീഫ് പ്രമോട്ടറും പ്രസിഡണ്ടും ജി.എസ്.ടി.യു സംസ്ഥാന നേതാവമായിരുന്ന ജേക്കബ് വര്‍ഗീസിന്റെ സ്മരണക്കായുള്ള അഞ്ചാമത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച അധ്യാപകനുള്ള സദ്ഭാവന അവാര്‍ഡിന് ഹൊസ്ദുര്‍ഗ് കടപ്പുറം ഗവ. യു.പി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഭാസ്‌കരന്‍ പേക്കടം അര്‍ഹനായി. മികച്ച സഹകരണ സംഘത്തിനുള്ള സഹകാരിത സമ്മാന്‍ അവാര്‍ഡിന് ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിനെയും തിരഞ്ഞെടുത്തു. അവാര്‍ഡ് വിതരണം 19ന് ഉച്ചയ്ക്ക് 2.30ന് ഹൊസ്ദുര്‍ഗ് സഹകരണ ബാങ്ക് ഹാളില്‍ നടക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ സഹകാരിത സമ്മാന്‍ അവാര്‍ഡ് വിതരണം ചെയ്യും.

പത്രസമ്മേളനത്തില്‍ ഭാരവാഹികളായ അലോഷ്യസ് ജോര്‍ജ്, ജോര്‍ജുകുട്ടി ജോസഫ്, ടി.കെ എവു ജിന്‍, കെ.പി മുരളീധരന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ശ്രീകൃഷ്ണത്തായ സംബന്ധിച്ചു.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it