സപര്യ വായനാ പുരസ്‌കാരം എം.കെ ഗോപകുമാറിനും ഫറീന കോട്ടപ്പുറത്തിനും

കാഞ്ഞങ്ങാട്: സപര്യ സാംസ്‌കാരിക സമിതി വായനാവാരത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മികച്ച വായനക്കാരനുളള പുരസ്‌കാരം എം.കെ ഗോപകുമാറിനും ഫറീന കോട്ടപ്പുറത്തിനും. എം.കെ ഗോപകുമാറിന് 7000 ഗ്രന്ഥങ്ങളുളള സ്വന്തം ലൈബ്രറി ശേഖരവും അതിലേറെ സമകാലിക ഗ്രന്ഥവായനയും കൃത്യമായി ആസ്വാദനക്കുറിപ്പ് എഴുത്തും സജീവ പുസ്തക ചര്‍ച്ചകളിലെ സാന്നിധ്യവും പരിഗണിച്ചാണ് പുരസ്‌കാരം. കരിന്തളം നെല്ലിയടുക്കം സ്വദേശിയായ ഗോപകുമാര്‍ റിട്ട. ഹെഡ്മാസ്റ്ററാണ്. ഫറീന കോട്ടപ്പുറം വായനയെ പ്രോത്സാഹിപ്പിക്കാന്‍ കേരളത്തിലെ ആദ്യത്തെ ഫ്‌ലോട്ടിങ് വായന ഇടം 'വെളിച്ചം' നീലേശ്വരം കോട്ടപ്പുറത്ത് സ്ഥാപിച്ചത് പരിഗണിച്ചാണ് പുരസ്‌കാരം. നീലേശ്വരം കോട്ടപ്പുറം സ്വദേശിനിയാണ് ഫറീന.

കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തി പത്രവും ജീവിത രേഖയും ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം. 28ന് വൈകിട്ട് 3 മണിക്ക് മെഡോസ് ട്യൂറിസം ഹൗസ് ബോട്ട് ടെര്‍മിനല്‍ കോട്ടപ്പുറത്ത് പുരസ്‌കാരം സമ്മാനിക്കുമെന്ന് സപര്യ വര്‍ക്കിംഗ് പ്രസിഡണ്ട് പ്രേമചന്ദ്രന്‍ ചോമ്പാല, ആനന്ദകൃഷ്ണന്‍ എടച്ചേരി, ജനറല്‍ സെക്രട്ടറി കുഞ്ഞപ്പന്‍ തൃക്കരിപ്പൂര്‍ അറിയിച്ചു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it