സപര്യ നോവല്‍ പുരസ്‌കാരം പി. കുഞ്ഞിരാമന്റെ 'രാസലഹരി'ക്ക്

കാഞ്ഞങ്ങാട്: സപര്യ സാംസ്‌കാരിക സമിതി സംസ്ഥാന തലത്തില്‍ നടത്തിയ ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന നോവല്‍ മത്സരത്തില്‍ പി.കുഞ്ഞിരാമന്റെ 'രാസലഹരി'ക്ക് പുരസ്‌കാരം. 10,000 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും ജീവിതരേഖയും അടങ്ങുന്നതാണ് അവാര്‍ഡ്. കണ്ണൂര്‍ തളാപ്പ് സ്വദേശിയായ പി. കുഞ്ഞിരാമന്റെ ആദ്യകൃതിയാണ് രാസലഹരി. പ്രത്യേക ജൂറി പുരസ്‌കാരം ഇ.കെ. ഹരികുമാറിന്റെ ഡിറ്റക്ടീവ് ആദിയക്ക് ലഭിച്ചു. തിരുവനന്തപുരം സ്വദേശിയാണ് ഇ.കെ. ഹരികുമാര്‍. പുരസ്‌കാര സമര്‍പ്പണം ജൂണ്‍ 14 ന് രാവിലെ പത്തരയ്ക്ക് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ വെച്ച് ഡോ. ആര്‍.സി കരിപ്പത്ത് സമ്മാനിക്കുമെന്ന് ജൂറി ചെയര്‍മാന്‍ സുകുമാരന്‍ പെരിയച്ചൂര്‍, ജൂറി അംഗം ആനന്ദകൃഷ്ണന്‍ എടച്ചേരി എന്നിവര്‍ അറിയിച്ചു.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it