ദിലീപിനെ ചോദ്യം ചെയ്യല്‍ തുടരുന്നു; സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് കൊച്ചിയിലേക്ക് വിളിപ്പിച്ചു

കൊച്ചി: പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് കൊച്ചിയിലേക്ക് വിളിപ്പിച്ചു. കേസില്‍ നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നിനിടെയാണ് ബാലചന്ദ്രകുമാറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്. മൂന്ന് ദിവസം ചോദ്യം ചെയ്യാന്‍ ഹൈകോടതി അനുമതി നല്‍കിയതിന് പിന്നാലെ ഞായറാഴ്ച് 11 മണിക്കൂര്‍ ദിലീപിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. അടുത്ത രണ്ട് ദിവസവും ചോദ്യം ചെയ്ത ശേഷം കോടതിയില്‍ റിപോര്‍ട് സമര്‍പ്പിക്കും. വ്യാഴാഴ്ച ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ […]

കൊച്ചി: പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ക്രൈംബ്രാഞ്ച് കൊച്ചിയിലേക്ക് വിളിപ്പിച്ചു. കേസില്‍ നടന്‍ ദിലീപിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നിനിടെയാണ് ബാലചന്ദ്രകുമാറിനെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്. മൂന്ന് ദിവസം ചോദ്യം ചെയ്യാന്‍ ഹൈകോടതി അനുമതി നല്‍കിയതിന് പിന്നാലെ ഞായറാഴ്ച് 11 മണിക്കൂര്‍ ദിലീപിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. അടുത്ത രണ്ട് ദിവസവും ചോദ്യം ചെയ്ത ശേഷം കോടതിയില്‍ റിപോര്‍ട് സമര്‍പ്പിക്കും. വ്യാഴാഴ്ച ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ല.

ദിലീലിന്റെയും സംഘത്തിന്റെയും ചോദ്യം ചെയ്യലിന് ശേഷം ഹാജരാവാനാണ് ബാലചന്ദ്രകുമാറിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച ബുധനാഴ്ചയായിരിക്കും ബാലചന്ദ്രകുമാറില്‍ നിന്നും മൊഴിയെടുക്കുക. കൊച്ചിയിലെത്താന്‍ തയ്യാറായിരിക്കണമെന്ന് പോലീസ് ഇന്നലെ വൈകീട്ട് തന്നെ നിര്‍ദേശം നല്‍കിയതായി ബാലചന്ദ്രകുമാര്‍ ഒരു ചാനലിനോട് പ്രതികരിച്ചു.

Related Articles
Next Story
Share it