എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ ജാനുവിന് കോഴ; ബി.ജെ.പി മേഖലാ സെക്രട്ടറിയെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു

വയനാട്: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബി.ജെ.പി മേഖലാ സെക്രട്ടറിയെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. സെക്രട്ടറി കെ പി സുരേഷിനെ കല്‍പ്പറ്റ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. കേസില്‍ സംഘടനാ സെക്രട്ടറി എം ഗണേഷിനെ വെള്ളിയാഴ്ച ചോദ്യം ചെയ്യും. തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് ആരോപണം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ […]

വയനാട്: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകാന്‍ സി.കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബി.ജെ.പി മേഖലാ സെക്രട്ടറിയെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. സെക്രട്ടറി കെ പി സുരേഷിനെ കല്‍പ്പറ്റ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.

കേസില്‍ സംഘടനാ സെക്രട്ടറി എം ഗണേഷിനെ വെള്ളിയാഴ്ച ചോദ്യം ചെയ്യും. തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് ആരോപണം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കേസില്‍ ഒന്നാം പ്രതിയാണ്.

Related Articles
Next Story
Share it