ഹോട്ടലുകളുടെ നിയന്ത്രണം വന്‍കിട ഓണ്‍ലൈന്‍ കുത്തകകളെ സഹായിക്കാന്‍- എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ

കാസര്‍കോട്: സമസ്ത മേഖലയിലും കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയപ്പോള്‍ ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കുവാനുള്ള അനുമതി നല്‍കാത്തത് വന്‍കിട ഓണ്‍ലൈന്‍ കുത്തകകളെ പ്രോത്സാഹിപ്പിക്കാന്‍ ആണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു. ഹോട്ടല്‍ മേഖലയിലെ അശാസ്ത്രീയ നിയന്ത്രണങ്ങള്‍ക്കെതിരെയും ഇരുത്തി ഭക്ഷണം നല്‍കാത്തതില്‍ പ്രതിഷേധിച്ചും ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഗുണനിലവാരമില്ലാത്ത ഭക്ഷ്യക്കിറ്റ് വ്യാപാരമേഖലയില്‍ വലിയ മാന്ദ്യമാണ് ഉണ്ടാക്കുന്നത്. വ്യാപാര മേഖലയെ രക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി ആവിഷ്‌കരിക്കണമെന്നും […]

കാസര്‍കോട്: സമസ്ത മേഖലയിലും കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയപ്പോള്‍ ഹോട്ടലുകളില്‍ ഇരുത്തി ഭക്ഷണം നല്‍കുവാനുള്ള അനുമതി നല്‍കാത്തത് വന്‍കിട ഓണ്‍ലൈന്‍ കുത്തകകളെ പ്രോത്സാഹിപ്പിക്കാന്‍ ആണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അഭിപ്രായപ്പെട്ടു.
ഹോട്ടല്‍ മേഖലയിലെ അശാസ്ത്രീയ നിയന്ത്രണങ്ങള്‍ക്കെതിരെയും ഇരുത്തി ഭക്ഷണം നല്‍കാത്തതില്‍ പ്രതിഷേധിച്ചും ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ ഗുണനിലവാരമില്ലാത്ത ഭക്ഷ്യക്കിറ്റ് വ്യാപാരമേഖലയില്‍ വലിയ മാന്ദ്യമാണ് ഉണ്ടാക്കുന്നത്. വ്യാപാര മേഖലയെ രക്ഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി ആവിഷ്‌കരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ് അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി നാരായണ പൂജാരി, ട്രഷറര്‍ രാജന്‍ കളക്കര, ജയാ ഷെട്ടി, മുഹമ്മദ് ഐഡിയല്‍, വെങ്കിട്ടരമണ ഹൊള്ള, അയൂബ് ഹാജി മലങ്കര തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Next Story
Share it