പോലീസ് ക്ലിയറന്‍സ്, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ അപേക്ഷകളില്‍ കാലതാമസം വരുത്തരുത്; ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡി.ജി.പിയുടെ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: പോലീസ് ക്ലിയറന്‍സ്, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ തുടങ്ങിയ അപേക്ഷകളില്‍ കാലതാമസം വരുത്തരുതെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി കര്‍ശന നിര്‍ദേശം നല്‍കി. പൊലീസ് ക്ലിയറന്‍സ്, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ എന്നിവയ്ക്കായി ലഭിക്കുന്ന അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണമെന്നും അപേക്ഷകളില്‍ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മുഴുവന്‍ ജില്ലാ പോലീസ് മേധാവിമാരോടും നിര്‍ദേശിച്ചു. ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവര്‍ എന്നിവരുടെ അപേക്ഷകളില്‍ സൂക്ഷ്മ പരിശോധന നടത്തണം. അപേക്ഷകളില്‍ […]

തിരുവനന്തപുരം: പോലീസ് ക്ലിയറന്‍സ്, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ തുടങ്ങിയ അപേക്ഷകളില്‍ കാലതാമസം വരുത്തരുതെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി കര്‍ശന നിര്‍ദേശം നല്‍കി.

പൊലീസ് ക്ലിയറന്‍സ്, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ എന്നിവയ്ക്കായി ലഭിക്കുന്ന അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണമെന്നും അപേക്ഷകളില്‍ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മുഴുവന്‍ ജില്ലാ പോലീസ് മേധാവിമാരോടും നിര്‍ദേശിച്ചു.

ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവര്‍ എന്നിവരുടെ അപേക്ഷകളില്‍ സൂക്ഷ്മ പരിശോധന നടത്തണം. അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്നില്ലന്ന് ഉറപ്പാക്കാന്‍ റേഞ്ച് ഡി.ഐ.ജിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related Articles
Next Story
Share it