നമ്മുടെ കേരളം മയക്കുമരുന്നിന്റെ സ്വന്തം ഹബ്ബായോ?

എന്തുപറ്റി നമ്മുടെ നാടിന് എന്നോര്‍ത്ത് ദു:ഖിക്കേണ്ട സ്ഥിതി വിശേഷമാണ് ഉള്ളത്. മുന്‍ കാലങ്ങളില്‍ അപൂര്‍വ്വമായും രഹസ്യമായും മറ്റും ഉപയോഗിച്ചുവരുന്നതും പിടിക്കപ്പെട്ടതുമായ ലഹരി വസ്തുക്കള്‍ ഇന്ന് യാതൊരു നിയന്ത്രണവുമില്ലാതെ നിത്യോപയോഗ സാധനങ്ങളും മറ്റും ലഭിക്കുന്നതിനേക്കാള്‍ സുലഭമായി ലഭിക്കുന്ന വസ്തുവായി മാറിയിരിക്കുന്നു.

കേരളീയര്‍ ഉല്‍ബുദ്ധരാണ് എല്ലാ നിലയ്ക്കും. ഒന്നാമന്‍ എന്ന് മേനി നടിക്കുന്ന, അഭിമാനം കൊള്ളുന്ന നമ്മുടെ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ ഓര്‍ക്കുമ്പോള്‍ ഭയാനകരമായ വാര്‍ത്തകളാണ് ദൈനംദിനമെന്നോണം കേള്‍ക്കാനും കാണാനും സാധിക്കുന്നത്. എന്തുപറ്റി നമ്മുടെ നാടിന് എന്നോര്‍ത്ത് ദു:ഖിക്കേണ്ട സ്ഥിതി വിശേഷമാണ് ഉള്ളത്.

മുന്‍ കാലങ്ങളില്‍ അപൂര്‍വ്വമായും രഹസ്യമായും മറ്റും ഉപയോഗിച്ചുവരുന്നതും പിടിക്കപ്പെട്ടതുമായ ലഹരി വസ്തുക്കള്‍ ഇന്ന് യാതൊരു നിയന്ത്രണവുമില്ലാതെ നിത്യോപയോഗ സാധനങ്ങളും മറ്റും ലഭിക്കുന്നതിനേക്കാള്‍ സുലഭമായി ലഭിക്കുന്ന വസ്തുവായി മാറിയിരിക്കുന്നു. ലഹരി വസ്തുക്കള്‍ യഥേഷ്ടം ലഭിക്കാന്‍ തുടങ്ങിയ ചുറ്റുപാടിലാണ് നാം ജീവിക്കുന്നത്.

എട്ടും പൊട്ടും തിരിയാത്ത വിദ്യാര്‍ത്ഥികള്‍ മുതല്‍ ലഹരികളുടെ അടിമകളായി കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസങ്ങളില്ല എന്ന അവസ്ഥയിലാണ് നമ്മുടെ നാട്. എല്‍.പി ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ മുതല്‍ മയക്കുമരുന്നിന്റെ ഉപഭോക്താക്കളും വിതരണക്കാരുമായി മാറിയ ഈ ചുറ്റുപാട് നമ്മെ ഭയപ്പെടുത്തുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു.

അന്താരാഷ്ട്ര തലത്തില്‍ ലഭിക്കുന്ന സകലതരം ലഹരി വസ്തുക്കളും മൊത്തമായും ചില്ലറയായും ക്യാമ്പസുകള്‍ക്കകത്തും പുറത്തും യഥേഷ്ടം ഒഴുകി കൊണ്ടിരിക്കുകയാണ്. അധികാരി വര്‍ഗത്തിന്റെ കണ്ണുവെട്ടിച്ചും മറ്റും നടത്തുന്ന ഈ മാരകമായ, വിഷലിപ്തമായ വസ്തുവിന്റെ ഉപയോഗവും വിപണനവും മൂലം നമ്മുടെ നാടിന്റെ സാമൂഹ്യ അന്തരീക്ഷം തന്നെ താറുമാറായ ചുറ്റുപാടിലാണ് നാം ജീവിക്കുന്നത്.

ലഹരിയുടെ ഉപയോഗം മൂലം ഏതുതരം വേണ്ടായിത്തങ്ങളും കൊടികുത്തിവാഴുന്ന സംസ്ഥാനമായി നമ്മുടെ ചുറ്റുപാടുകള്‍ മാറിയ കാഴ്ച നാള്‍ക്കുനാള്‍ അധികരിച്ചുകൊണ്ടേയിരിക്കുന്ന വര്‍ത്തമാന ചുറ്റുപാടിലാണ് നാം ജീവിക്കുന്നത്.

മനുഷ്യനെ ഇഞ്ചിഞ്ചായി രോഗിയാക്കുകയും തലയില്‍ ഭ്രാന്ത് പിടിച്ച് സകലവിധ തോന്നിവാസങ്ങളും കാട്ടിക്കൂട്ടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ നിരവധിയാണ്. അവര്‍ ചെയ്യുന്നത് അവര്‍ക്ക് തന്നെ അറിയാതെ ഇവിടങ്ങളില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ സമാധാന ജീവിതം തകര്‍ക്കുന്ന നിലയില്‍ എത്തപ്പെട്ടിരിക്കുകയാണ്.

ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് മറ്റൊന്നും ചിന്തിക്കാന്‍ പോലും കഴിയാതെ മാതാപിതാക്കളോ കുടുംബക്കാരോ ബന്ധുക്കളോ എന്ന ബോധം പോലുമില്ലാതെ പലരെയും നിഷ്ഠൂരം കൊലപ്പെടുത്തുന്നു. സ്വന്തം മാതാവിന്റെ കഴുത്തറുത്ത് യാതൊരു മനസ്ഥാപവുമില്ലാതെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണ്.

ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനും വിപണനം നടത്തുന്നതിനും ഇവിടെ ജാതിയോ മതമോ വ്യത്യാസമില്ല എന്നതാണ് സത്യം. ഇക്കാര്യത്തില്‍ നാടിന്റെ, നാട്ടാരുടെ രക്ഷയ്ക്ക് വേണ്ടി എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിഗുരുതരമായ ഭവിഷ്യത്തിന് നാം സാക്ഷിയാകേണ്ടി വരും. ഇക്കാര്യത്തില്‍ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ നാടിന്റെ ഭാവിയോര്‍ത്ത്, നാടിന്റെ രക്ഷയോര്‍ത്ത് വേണ്ടത് ചെയ്‌തേ പറ്റൂ.

വെറും പത്ത് വയസ് മാത്രം പ്രായമുള്ള കുട്ടിയെ പോലും ഉപയോഗിച്ച് ലഹരി കച്ചവടം പൊടിപൊടിച്ച പിതാവ് വല്ലാത്ത ചോദ്യചിഹ്നമാണ് ഉയര്‍ത്തുന്നത്. അത് ഉയര്‍ത്തുന്ന ഭീതിയും ചെറുതല്ല. ഭാവി തലമുറയെ തന്നെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്ന ഈ ദുരന്ത അവസ്ഥ മാറ്റിയെടുക്കാന്‍ ഇനി ഒട്ടും അമാന്തിച്ചുകൂടാ. ഇക്കാര്യത്തില്‍ ചില മഹല്‍ കമ്മിറ്റികളെടുത്ത ധീരതയെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. ലഹരിയെ പൂര്‍ണ്ണമായും ഇല്ലാതാക്കണം. അതിന് എല്ലാവരും കൈ കോര്‍ക്കണം.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it