സ്‌കൂളുകള്‍ മാറണം...!

പഠനത്തില്‍ പിന്നോക്കമുള്ള കുട്ടികളെ ചേര്‍ത്ത് വെച്ച് വേണ്ട പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കുക, മാസത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും വീടുകളില്‍ പോയി കുട്ടികളുടെ സ്ഥിതിഗതികള്‍ അന്വേഷിക്കുക. ഒരു നേരത്തെ അന്നത്തിന് വേണ്ടി തെരുവോരങ്ങളില്‍ ഭിക്ഷാടനം നടത്തി വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ വിടുന്ന രക്ഷിതാക്കളുമുണ്ട് ഈ വേദനാജനകമായ കാര്യങ്ങള്‍ അധികൃതര്‍ മനസ്സിലാക്കണം.

സ്‌കൂളുകളില്‍ ഒരുപാട് മാറ്റങ്ങള്‍ ആവശ്യമായി കഴിഞ്ഞിരിക്കുന്നു. ഒരു സ്‌കൂളിന്റെ വിജയത്തിന്റെ നിര്‍ണായക സ്വാധീനം ചെലുത്തുന്നവരാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും. ഇവര്‍ അശ്രദ്ധയും അലംഭാവവും കാണിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. സ്‌കൂളുകളില്‍ കൂട്ടുകെട്ടുകള്‍ ആവശ്യം തന്നെ.

നമ്മെ വിശ്വസിച്ച്, നമ്മില്‍ നിന്ന് ഒരുപാട് സ്വപ്നങ്ങള്‍ പ്രതീക്ഷിച്ച് മാതാപിതാക്കള്‍ സ്‌കൂളിലേക്ക് അയക്കുമ്പോള്‍ തിരിച്ചും അവര്‍ക്ക് ഗുണകരമായ സന്ദേശങ്ങള്‍ ആയിരിക്കണം കൂട്ടുകെട്ടുകളിലൂടെ നാം പകര്‍ന്നു കൊടുക്കേണ്ടത്. സ്‌കൂളുകള്‍ ലഹരിയുടെ താവളമായി മാറിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടതുണ്ട്. പലയിടങ്ങളിലും കേള്‍ക്കുന്ന വാര്‍ത്ത അനുസരിച്ച് വിദ്യാര്‍ത്ഥികളാണ് ഇടനിലക്കാരാകുന്നത്.

വിദ്യാര്‍ത്ഥികളുടെ സമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍, കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുമ്പോള്‍ സമാധാനം നഷ്ടമാകുന്നത് മാതാപിതാക്കള്‍ക്ക് കൂടിയാണ്. സ്‌കൂളില്‍ വരുന്നത് പഠിക്കാനാണ്. കഴിവുകളും സംസ്‌കാരവും ആര്‍ജിച്ചെടുക്കാനും. അതില്‍നിന്ന് തെന്നിമാറുമ്പോള്‍ അരുതായ്മകളെ കൂട്ടുപിടിക്കുന്നു. അധ്യാപകര്‍ക്കും ഒരുപാട് കാര്യങ്ങളില്‍ കുട്ടികളില്‍ ശ്രദ്ധ ചെലുത്താനുണ്ട്. എന്തിനും ഏതിനും ശകാരിക്കുന്നതിനു പകരം സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കേണ്ടതുണ്ട്. സ്‌കൂളുകളില്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍, റാഗിങ്ങിന്റെ പേരില്‍ ആത്മഹത്യകള്‍ ചെയ്യുന്നവര്‍, തന്റെ കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍, സമൂഹമധ്യത്തില്‍ അവരെ അധിക്ഷേപിക്കുന്നവര്‍ എന്നിവര്‍ നഷ്ടപ്പെടുത്തുന്നത് മാതാപിതാക്കളുടെ സ്വപ്‌നങ്ങളെയും പ്രതീക്ഷകളെയുമാണ്. ഇനിയെങ്കിലും ഇത്തരത്തിലുള്ള അനിഷ്ടസംഭവങ്ങളില്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ ഒരു വീണ്ടു വിചാരത്തിന് തയ്യാറാകേണ്ടതുണ്ട്.

വിദ്യാര്‍ത്ഥികള്‍ പഠിക്കുമ്പോള്‍ പരമാവധി അവരുടെ കീശ കാലിയാക്കാന്‍ നോക്കുകയല്ല അധികൃതര്‍ വേണ്ടത്. അവരെ ചേര്‍ത്തുപിടിക്കുകയും ഉപരിപഠന സാധ്യതകളെപ്പറ്റി ബോധവാന്മാരാക്കി കൊടുക്കുകയുമാണ് വേണ്ടത്. വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം അതിപ്രധാന കാലയളവാണ് വിദ്യാഭ്യാസ കാലഘട്ടം. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവും ആത്മവിശ്വാസവും നല്‍കേണ്ടത് അധ്യാപകരുടെയും കോളേജ് അധികൃതരുടെയും രക്ഷിതാക്കളുടെയും സര്‍ക്കാരിന്റെയും ബാധ്യതയാണ്.

ഇന്ന് വിദ്യാഭ്യാസം കച്ചവടമായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. ഉപരിപഠനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് അധികം പണം കോളേജ് അധികൃതര്‍ ഈടാക്കുന്നുണ്ട്. ഒരുപാട് അവസരങ്ങള്‍ നല്‍കുകയും അതില്‍ നിന്നെല്ലാം കൂടുതല്‍ പണം ഈടാക്കുകയും ചെയ്യുന്ന രീതി കോളേജ് മാനേജ്‌മെന്റുകള്‍ ഒഴിവാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കേണ്ട സ്‌കോളര്‍ഷിപ്പുകളിലും മറ്റും കയ്യിട്ടുവാരുന്ന രീതിയും നന്നല്ല.

വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം അതിപ്രധാന കാലയളവാണ് വിദ്യാഭ്യാസ കാലഘട്ടം. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനവും ആത്മ വിശ്വാസവും നല്‍കേണ്ടത് അധ്യാപകരുടെയും കോളേജ് അധികൃതരുടെയും രക്ഷിതാക്കളുടെയും സര്‍ക്കാരിന്റെയും ബാധ്യതയാണ്.

ഉപരിപഠനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനങ്ങളും വേണ്ട ഉപദേശനിര്‍ദേശങ്ങളും നല്‍കേണ്ടത് മാതാപിതാക്കളുടെയും അധ്യാപകരുടെയും ബാധ്യതയാണ്. ഒരു കുട്ടിയുടെ പഠനം പോലും പാതിവഴിയില്‍ മുടങ്ങാന്‍ അറിയാതെ പോലും നാം കരണക്കാരാകരുത്. സ്‌കൂളില്‍ പാഠപുസ്തകങ്ങളിലുള്ള വിദ്യാഭ്യാസത്തിന് പുറമെ മനുഷ്യത്വത്തിന്റെ, സ്‌നേഹത്തിന്റെ, ചേര്‍ത്തുവെക്കലിന്റെ, നന്മകളുടെ പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കൊടുക്കണം. ഏറ്റവും അച്ചടക്കവും ഹാജറുമുള്ള കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും സ്‌നേഹങ്ങള്‍ സമ്മാനിക്കാനും ശ്രമിക്കണം.

പഠനത്തില്‍ പിന്നോക്കമുള്ള കുട്ടികളെ ചേര്‍ത്ത് വെച്ച് വേണ്ട പരിഹാര നിര്‍ദ്ദേശങ്ങള്‍ നല്‍കുക, മാസത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും വീടുകളില്‍ പോയി കുട്ടികളുടെ സ്ഥിതിഗതികള്‍ അന്വേഷിക്കുക. ഒരു നേരത്തെ അന്നത്തിന് വേണ്ടി തെരുവോരങ്ങളില്‍ ഭിക്ഷാടനം നടത്തി വിദ്യാര്‍ത്ഥികളെ പഠിക്കാന്‍ വിടുന്ന രക്ഷിതാക്കളുമുണ്ട് നമ്മുടെ കൊച്ചു കേരളത്തില്‍. ഈ വേദനാജനകമായ കാര്യങ്ങള്‍ അധികൃതര്‍ മനസ്സിലാക്കണം. സാധിക്കുമെങ്കില്‍ ഇത്തരക്കാരെ കണ്ടെത്തി സ്‌കൂളില്‍ നിന്ന് നല്ലൊരു വിഹിതം നല്‍കി പഠിക്കാനുള്ള അവസരങ്ങള്‍ തുറന്നു കൊടുക്കുക. വരക്കാനും രചിക്കാനും പാടാനും പറയാനും അവസരങ്ങള്‍ നല്‍കുക. തെറ്റുകള്‍ തിരുത്താനും അതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളും പറഞ്ഞു കൊടുക്കുക.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it