എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ കൊന്ന് വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത സ്ത്രീക്ക് ജനുവരി 12ന് വധശിക്ഷ

വാഷിങ്ടന്‍: അമേരിക്കയില്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ കൊന്ന് വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത കേസില്‍ പ്രതിയായ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാന്‍ കോടതി വിധി. പ്രതിയായ ലിസ മോണ്ട്ഗോമറി എന്ന സ്ത്രീയുടെ വധശിക്ഷ ജനുവരി 12ന് നടപ്പാക്കാന്‍ അപ്പീല്‍ കോടതി വിധിച്ചു. 2004ല്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് വയറ് കീറി കുഞ്ഞിനെ പുറത്തെടുത്തു കടന്നുകളഞ്ഞുവെന്നാണ് കേസ്. ഇന്‍ഡിയാനയിലെ ഫെഡറല്‍ കറക്ഷണല്‍ സെന്ററില്‍ ഡിസംബറിലാണ് ലിസയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ […]

വാഷിങ്ടന്‍: അമേരിക്കയില്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ കൊന്ന് വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത കേസില്‍ പ്രതിയായ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാന്‍ കോടതി വിധി. പ്രതിയായ ലിസ മോണ്ട്ഗോമറി എന്ന സ്ത്രീയുടെ വധശിക്ഷ ജനുവരി 12ന് നടപ്പാക്കാന്‍ അപ്പീല്‍ കോടതി വിധിച്ചു.

2004ല്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് വയറ് കീറി കുഞ്ഞിനെ പുറത്തെടുത്തു കടന്നുകളഞ്ഞുവെന്നാണ് കേസ്. ഇന്‍ഡിയാനയിലെ ഫെഡറല്‍ കറക്ഷണല്‍ സെന്ററില്‍ ഡിസംബറിലാണ് ലിസയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലിസയുടെ അഭിഭാഷകനു കോവിഡാണെന്നു ചൂണ്ടിക്കാട്ടിയാണു ശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചത്.

ചെറുപ്പത്തില്‍ മര്‍ദനമേറ്റ ലിസയ്ക്ക് തലച്ചോറിനു ക്ഷതമേറ്റിരുന്നുവെന്നും അവര്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നും അഭിഭാഷകര്‍ വാദിച്ചിരുന്നു. വധശിക്ഷ നടപ്പായാല്‍ 70 വര്‍ഷത്തിനിടെ ആദ്യമായി വധശിക്ഷയ്ക്കു വിധേയയാക്കപ്പെടുന്ന വനിതയാകും ലിസ. ജനുവരി 12ന് ശിക്ഷ നടപ്പായാല്‍ വധശിക്ഷയെ എതിര്‍ക്കുന്ന ജോ ബൈഡന്‍ അധികാരത്തിലെത്തുന്നതിനു മുമ്പ് തന്നെ അമേരിക്കയില്‍ ഒരു വധശിക്ഷ കൂടി നടപ്പാകും.

Related Articles
Next Story
Share it