അബുദാബി കെ.എം.സി.സി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

അബുദാബി: കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് ഫെസ്റ്റ് -2025 പരിപാടിയോടനുബന്ധമായി പ്രഖ്യാപിച്ച ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡിന് സേഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി. ഡോ. അബൂബക്കര്‍ കുറ്റിക്കോലും ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡിന് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷെരീഫ് കോളിയാടും യംഗ് ബിസിനസ്മാന്‍ അവാര്‍ഡിന് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശികളായ അറബ്‌സ്‌കോ ഗ്രൂപ്പ് കോ ഫൗണ്ടേഴ്‌സ് മുജീബ്, നജീബ് എന്നീ സഹോദരന്മാരും അര്‍ഹരായി. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, മഞ്ചേശ്വരം മുന്‍ എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ്, ജില്ലാ മുസ്ലിം ലീഗ് മുന്‍ വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല എന്നിവരുടെ സ്മരണയ്ക്കായാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്.

അബൂദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി 26നു അബുദാബി ബാഹ്യയില്‍ നടത്തുന്ന കാസര്‍കോട് ഫെസ്റ്റില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. അബുദാബി കെ.എം.സി.സി ട്രഷറര്‍ പി.കെ അഹമ്മദ്, സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍മൂല, ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ ഹാജി ചേക്കു, മണ്ഡലം പ്രസിഡണ്ട് അസീസ് ആറാട്ട്കടവ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് അബുദാബി കാസര്‍കോട് മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് അസീസ് ആറാട്ട് കടവ്, ജനറല്‍ സെക്രട്ടറി അഷ്‌റഫ് ആദൂര്‍, ട്രഷറര്‍ ബദ്‌റുദ്ദീന്‍ ബെള്‍ത്ത എന്നിവര്‍ അറിയിച്ചു.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it