ഖത്തര്‍ കെ.എം.സി.സി. പ്രഭാഷണം സംഘടിപ്പിച്ചു

ദോഹ: 1991-ല്‍ കൊണ്ടുവന്ന ആരാധനാലയ സംരക്ഷണ നിയമം അപ്രസക്തമാക്കാനും, വഖഫ് സമ്പത്തുകളുടെ സംരക്ഷണം ദുര്‍ബലമാക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്ത് ആരോപിച്ചു. കെ.എം.സി.സി ഖത്തര്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വഖഫ് ഭേദഗതി ബില്ലിലെ കാണാപ്പുറങ്ങള്‍ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റഫീഖ് റഹ്മാനി ഖിറാഅത്ത് നടത്തി. ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. എം.പി. ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. വേള്‍ഡ് കെ.എം.സി.സി ഉപാധ്യക്ഷന്‍ എസ്.എ.എം. ബഷീര്‍, വേള്‍ഡ് കെ.എം.സി.സി സെക്രട്ടറി അബ്ദു നാസര്‍ നാച്ചി, സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, സംസ്ഥാന വൈസ് പ്രസിഡണ്ട് ആദം കുഞ്ഞി, സംസ്ഥാന സെക്രട്ടറി താഹിര്‍ താഹക്കുട്ടി, ഉപദേശക സമിതി അംഗം സാദിഖ് പാക്യാര തുടങ്ങിയവര്‍ പ്രസംഗിച്ചു. നാസര്‍ കൈതക്കാട്, അലി ചേരൂര്‍, മെയ്തു ബേക്കല്‍, മുഹമ്മദ് ബായാര്‍, സഗീര്‍ ഇരിയ, റസാഖ് കല്ലട്ടി, ഹാരിസ് ഏരിയാല്‍, മാക് അടൂര്‍, അന്‍വര്‍ കാഞ്ഞങ്ങാട്, അന്‍വര്‍ കാടങ്കോട്, അബ്ദുറഹിമാന്‍ എരിയാല്‍, ഹാരിസ് ചൂരി നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി സെമീര്‍ ഉദുമ്പുന്തല സ്വാഗതവും, ജില്ലാ സെക്രട്ടറി ഷാനിഫ് പൈക്ക നന്ദിയും പറഞ്ഞു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it