ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്തിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കമായി

സേവന മികവിന്റെ 50 വര്‍ഷം

ദോഹ: സേവനപാതയില്‍ അഞ്ച് പതിറ്റാണ്ട് പൂര്‍ത്തീകരിക്കുന്ന ഖത്തര്‍ കാസര്‍കോട് മുസ്ലിം ജമാഅത്ത് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അന്തരിച്ച ജമാഅത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറിയായിരുന്ന സി.എ അബൂബക്കര്‍ ചെങ്കളക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി.

വേള്‍ഡ് കെ.എം.സി.സി വൈസ് പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് ലുഖ്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു. ആദം കുഞ്ഞി തളങ്കര സ്വാഗതം പറഞ്ഞു. ജമാഅത്തിന്റെ നാള്‍വഴികള്‍ സ്വാഗതസംഘം ചെയര്‍മാന്‍ യൂസുഫ് ഹൈദര്‍ വിശദീകരിച്ചു. സിജി ഹ്യൂമന്‍ റിസോര്‍സ് അംഗം നിസാര്‍ പെര്‍വാഡ് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സിന് നേതൃത്വം നല്‍കി. സാദിഖ് പാക്യര, സമീര്‍ ഉടുമ്പുന്തല, സിദ്ദിഖ് മണിയമ്പാറ, നാസര്‍ കൈതക്കാട്, സഗീര്‍, അബ്ദുല്‍ കയ്യുംമാളിക അതിഥികളായി പങ്കെടുത്തു. മന്‍സൂര്‍ മുഹമ്മദ്, അബ്ദുല്ല ത്രീസ്റ്റാര്‍, ഹാരിസ് പി.എസ്, റഫീഖ് കുന്നില്‍, ഹാരിസ് എരിയാല്‍, അലി ചേരൂര്‍, ബഷീര്‍ ചെര്‍ക്കള, ഫൈസല്‍ ഫില്ലി, ബഷീര്‍ കെ.എഫ്.സി, ഷാകിര്‍ കാപ്പി, ഹാരിസ് ചൂരി, അഷ്റഫ് കുളത്തുങ്കര, ജാഫര്‍ കല്ലങ്കാടി, ഷാനിഫ് പൈക്ക, ജാഫര്‍ പള്ളം, റിസ്വാന്‍ പള്ളം, സാബിത്ത് തുരുത്തി, മഹ്റൂഫ്, മഹമൂദ് മാര, മഹ്ഫൂസ്, ഷകീബ് എം.പി, അര്‍ഷാദ് നേതൃത്വം നല്‍കി. ട്രഷറര്‍ ബഷീര്‍ സ്രാങ്ക് നന്ദി പറഞ്ഞു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it