ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച റമദാൻ വ്രതാരംഭം; സൗദിയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായി

റിയാദ്: സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫിൽ നാളെ റമദാൻ വ്രതം ആരംഭിക്കും. യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റദമാൻ ആരംഭിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം സൗദി അറേബ്യയും ഒമാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ റമദാൻ മാസത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മാസപ്പിറവി ദൃശ്യമായി . ഇതോടെ അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വിഭാഗങ്ങൾ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയായിരുന്നു. യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളും ഒമാനും ശനിയാഴ്ചയായിരിക്കും റമദാൻ ആരംഭിക്കുകയെന്ന് അറിയിച്ചിട്ടുണ്ട്

അതേസമയം കേരളത്തിൽ ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാൽ ഞായറാഴ്ച റംസാൻ ആരംഭിക്കും. അല്ലാത്ത പക്ഷം ശഅബാൻ 30 പൂർത്തിയാക്കി തിങ്കളാഴ്ചയായിരിക്കും റംസാൻ ഒന്ന്.

Online Desk

Online Desk

- Sub Editor  
Related Articles
Next Story
Share it