ഹോട്ടല്‍ കുത്തിത്തുറന്ന് കവര്‍ച്ച; ദൃശ്യം സി.സി. ടി.വിയില്‍

കാഞ്ഞങ്ങാട്: നഗരത്തിലെ ഹോട്ടല്‍ കുത്തിത്തുറന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്നു. സി.സി.ടി.വിയ്ക്കു കേടു വരുത്തുകയും ചെയ്തു. എന്നിട്ടും ദൃശ്യം പൊലീസിനു ലഭിച്ചു. ബസ് സ്റ്റാന്റിനു സമീപത്തെ ഹൈഡൈന്‍ ഹോട്ടലില്‍ കഴിഞ്ഞ ദിവസമാണ് കവര്‍ച്ച നടന്നത്. എട്ടായിരം രൂപയും സാംസങ്ങ് മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. മാനേജര്‍ കുംബഡാജെ സ്വദേശി മുഹമ്മദിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. സി.സി.ടി.വി ദൃശ്യത്തില്‍ കണ്ട യുവാവിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it