പുതുമഴയില്‍ പൊങ്ങി ആഫ്രിക്കന്‍ മുഷികള്‍; പിടികൂടിയത് 10 കി.ഗ്രാം ഭാരമുള്ളവ

കാഞ്ഞങ്ങാട്: ജില്ലയില്‍ വേനല്‍ മഴ കനത്തതോടെ പാടത്തും പറമ്പിലും തോടുകളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇതോടെ മീനുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. തോടുകളിലും കുളങ്ങളിലും പാടത്തും വല വിരിച്ച് മീന്‍ പിടിക്കുന്ന തിരക്കിലാണ് പലരും. ഇതിനിടെയാണ് കാഞ്ഞങ്ങാട് നഗരത്തില്‍ നിന്ന്് കൂറ്റന്‍ ആഫ്രിക്കന്‍ മുഷികളെ കണ്ടെത്തിയത്. കാഞ്ഞങ്ങാട്ടെ ഓവുചാലിലാണ് വമ്പന്‍ ആഫ്രിക്കന്‍ മുഷികളെത്തിയത്. ചാലില്‍ നിന്ന് ശബ്ദം കേട്ട ഓട്ടോ ഡ്രൈവര്‍മാര്‍ നോക്കിയപ്പോഴാണ് മീനുകളെ കണ്ടത്. ഉടന്‍ മരക്കമ്പും മറ്റും ഉപയോഗിച്ച് പിടികൂടുകയായിരുന്നു. പത്ത് കിലോ വരെ തൂക്കമുള്ള മുഷികളെയാണ് കിട്ടിയത്. പിന്നീട് ഇവയെ വില്‍പ്പന നടത്തി.

Online Desk

Online Desk

- Sub Editor  
Related Articles
Next Story
Share it