കാഞ്ഞങ്ങാട് മഡിയനിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു; ഒരാളുടെ നില ഗുരുതരം

കാഞ്ഞങ്ങാട്: മഡിയനിൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. . മാണിക്കോത്ത് അസീസിൻ്റെ മകൻ അഫാസ്(9), അൻവർ(11) എന്നിവരാണ് മരിച്ചത്.. കൂടെ ഉണ്ടായിരുന്ന ഹാഷിമിനെ (13) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച അൻവറിൻ്റെ സഹോദരൻ ആണ് ഹാഷിം. കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്‌ധ ചികിത്സയ്‌ക്കായി മംഗലാപുരത്തേക്ക് മാറ്റി.

വ്യാഴാഴ്ച വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. മാണിക്കോത്ത് പഴയ പള്ളിയിൽ പള്ളിക്കുളത്തിലാണ് കുട്ടികൾ കുളിക്കാൻ ഇറങ്ങിയത്. കഴിഞ്ഞ ദിവസം പെയ്‌ത ശക്‌തമായ മഴയിൽ കുളത്തിൽ വെള്ളം ഉയർന്നിരുന്നു.ഇതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.

Online Desk

Online Desk

- Sub Editor  
Related Articles
Next Story
Share it