കാസര്‍കോട് റവന്യൂ ജില്ലാ ഐ.ടി.ഇ/അധ്യാപക കലോത്സവം: നീലേശ്വരം എസ്.എന്‍.ഐ.ടി.ഇക്ക് കിരീടം

മായിപ്പാടി: ഐ.ടി.ഇ റവന്യു ജില്ലാ കലോത്സവത്തില്‍ മായിപ്പാടി ഡയറ്റിനെ രണ്ടു പോയിന്റിന് പിന്നിലാക്കി നീലേശ്വരം എസ്.എന്‍.ഐ.ടി.ഇ (104 പോയിന്റ്) വിജയിയായി. നായന്മാര്‍മൂല ടി.ഐ.ഐ.ടി.ഇ, കണ്ണിവയല്‍ ജി.ഐ.ടി.ഇ എന്നിവര്‍ 100 വീതം പോയിന്റ് നേടി മൂന്നാം സ്ഥാനം പങ്കിട്ടു. കലോത്സവത്തിന്റെ തുടക്കം കുറിച്ച് ഡി.ഡി.ഇ എന്‍. നന്ദികേശന്‍ പതാക ഉയര്‍ത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഗോപാലകൃഷ്ണ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവും സംഗീതസംവിധായകനുമായ ഡോ. പ്രശാന്ത്കൃഷ്ണ മുഖ്യാതിഥിയായിരുന്നു. മധൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ […]

മായിപ്പാടി: ഐ.ടി.ഇ റവന്യു ജില്ലാ കലോത്സവത്തില്‍ മായിപ്പാടി ഡയറ്റിനെ രണ്ടു പോയിന്റിന് പിന്നിലാക്കി നീലേശ്വരം എസ്.എന്‍.ഐ.ടി.ഇ (104 പോയിന്റ്) വിജയിയായി. നായന്മാര്‍മൂല ടി.ഐ.ഐ.ടി.ഇ, കണ്ണിവയല്‍ ജി.ഐ.ടി.ഇ എന്നിവര്‍ 100 വീതം പോയിന്റ് നേടി മൂന്നാം സ്ഥാനം പങ്കിട്ടു. കലോത്സവത്തിന്റെ തുടക്കം കുറിച്ച് ഡി.ഡി.ഇ എന്‍. നന്ദികേശന്‍ പതാക ഉയര്‍ത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ. ഗോപാലകൃഷ്ണ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവും സംഗീതസംവിധായകനുമായ ഡോ. പ്രശാന്ത്കൃഷ്ണ മുഖ്യാതിഥിയായിരുന്നു. മധൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉമേശ് ഗട്ടി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമദ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി ടീച്ചര്‍, എസ്.എസ്.കെ ഡി.പി.സി. ബിജുരാജ് വി.എസ്, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ. ശങ്കരന്‍, ജി.ഐ.ടി.ഇ പ്രിന്‍സിപ്പള്‍ ജസീന്ത ജോണ്‍, എസ്.എന്‍.ഐ.ടി.ഇ പ്രിന്‍സിപ്പള്‍ പുഷ്പലത. ജി, നായന്മാര്‍മൂല ടി.ഐ.ഐ.ടി.ഇ പ്രിന്‍സിപ്പള്‍ ഡോ. ഇ.വി കുഞ്ഞിരാമന്‍, ഡയറ്റ് ലാബ് യു.പി സ്‌കൂള്‍ സീനിയര്‍ അസി. സന്തോഷ് കെ. സക്കറിയ പ്രസംഗിച്ചു.
ഡയറ്റ് പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ് ഡോ. രഘുരാമ ഭട്ട്. കെ സദ്ഭാവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി.ഡി.ഇ എന്‍.നന്ദികേശന്‍ സ്വാഗതവും ഡയറ്റ് സ്റ്റാഫ് സെക്രട്ടറി ഡോ. വിനോദ് കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കൃഷ്ണകുമാര്‍ പള്ളിയത്തിനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുകുമാരന്‍ കുതിരപ്പാടി, വാര്‍ഡ് മെമ്പര്‍ ശ്രീമതി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡയറ്റ് പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ് ഡോ. രഘുരാം ഭട്ട് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഗിരീഷ് ബാബു. എ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it