കാസര്‍കോട് ജില്ലയില്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലും പോക്‌സോ കോടതിയും പ്രവര്‍ത്തനസജ്ജമായി; ഉദ്ഘാടനം നവംബര്‍ 2ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലും പോക്‌സോ കോടതിയും പ്രവര്‍ത്തനസജ്ജമായി. വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലി (എം.എ.സി.ടി)ന്റെ പ്രവര്‍ത്തനം വിദ്യാനഗറിലെ ജില്ലാകോടതി കെട്ടിടത്തിലും പോക്‌സോ കോടതി കാഞ്ഞങ്ങാട്ടെ ഹൊസ്ദുര്‍ഗ് കോടതിവളപ്പിലുള്ള ബാര്‍ അസോസിയേഷന്‍ കെട്ടിടത്തിലുമാണ് നടക്കുക. രണ്ട് കോടതികളുടെയും ഉദ്ഘാടനം നവംബര്‍ 2ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. എം.എ.സി.ടി കോടതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കാസര്‍കോട് ജില്ലയില്‍ കെട്ടിക്കിടക്കുന്ന വാഹനാപകടക്കേസുകളില്‍ വേഗത്തില്‍ തന്നെ തീര്‍പ്പുകല്‍പ്പിക്കാന്‍ സാധിക്കും. സ്വതന്ത്രമായി എം.എ.സി.ടി ഇല്ലാത്ത ഏക ജില്ലയായിരുന്നു കാസര്‍കോട്. 2009 […]

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലും പോക്‌സോ കോടതിയും പ്രവര്‍ത്തനസജ്ജമായി. വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലി (എം.എ.സി.ടി)ന്റെ പ്രവര്‍ത്തനം വിദ്യാനഗറിലെ ജില്ലാകോടതി കെട്ടിടത്തിലും പോക്‌സോ കോടതി കാഞ്ഞങ്ങാട്ടെ ഹൊസ്ദുര്‍ഗ് കോടതിവളപ്പിലുള്ള ബാര്‍ അസോസിയേഷന്‍ കെട്ടിടത്തിലുമാണ് നടക്കുക. രണ്ട് കോടതികളുടെയും ഉദ്ഘാടനം നവംബര്‍ 2ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും.
എം.എ.സി.ടി കോടതിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കാസര്‍കോട് ജില്ലയില്‍ കെട്ടിക്കിടക്കുന്ന വാഹനാപകടക്കേസുകളില്‍ വേഗത്തില്‍ തന്നെ തീര്‍പ്പുകല്‍പ്പിക്കാന്‍ സാധിക്കും. സ്വതന്ത്രമായി എം.എ.സി.ടി ഇല്ലാത്ത ഏക ജില്ലയായിരുന്നു കാസര്‍കോട്. 2009 മുതല്‍ മുന്‍ഗണനാലിസ്റ്റില്‍ ഒന്നാംസ്ഥാനത്തായിരുന്നു ഈ കോടതി. വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി കാസര്‍കോട് ബാര്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹരജിയിലെ ഉത്തരവ് പ്രകാരമാണ് കാസര്‍കോട് എം.എ.സി.ടി സ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവുണ്ടായിരിക്കുന്നത്. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) ജഡ്ജ് ആര്‍.എല്‍ ബൈജുവിനാണ് എം.എ.സി.ടി കോടതിയുടെ താത്ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ജില്ലാജഡ്ജിമാരുടെ പ്രമോഷന്‍ നടക്കുന്ന മുറക്ക് സ്ഥിരം നിയമനമുണ്ടാകും. സംസ്ഥാനത്ത് അനുവദിച്ചിട്ടുള്ള 28 പോക്‌സോ കോടതികളിലൊന്നാണ് കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനം തുടങ്ങുന്നത്. അഭിഭാഷകരുടെ അകമഴിഞ്ഞ സഹകരണം കൊണ്ടാണ് കാസര്‍കോട് ജില്ലയില്‍ പേക്‌സോ കേസുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രമായി ഒരു കോടതി യാഥാര്‍ഥ്യമായത്. പോക്‌സോ കേസുകള്‍ അടക്കമുള്ള സെഷന്‍സ് കേസുകള്‍ ഈ കോടതി കൈകാര്യം ചെയ്യും. പോക്‌സോ കേസുകളടക്കം വിചാരണക്കെടുത്ത് തുടര്‍നടപടികള്‍ സ്വീകരിക്കുന്ന കാസര്‍കോട്ടെ പ്രത്യേക കോടതിക്ക് പുറമെയാണ് കാഞ്ഞങ്ങാട്ടും പോക്‌സോ കോടതി വരുന്നത്. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) ജഡ്ജ് രാജന്‍ തട്ടിലിനാണ് കാഞ്ഞങ്ങാട്ടെ പോക്‌സോ കോടതിയുടെ താത്ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. സ്ഥിരം ജഡ്ജിയുടെ നിയമനമുണ്ടാകുന്നതുവരെ എം.എ.സി.ടി കോടതിയിലും കാഞ്ഞങ്ങാട്ടെ പോക്‌സോ കോടതിയിലും ആഴ്ചയില്‍ രണ്ടുദിവസം എന്ന രീതിയിലായിരിക്കും വിചാരണ നടക്കുക. രണ്ട് കോടതികളിലും തത്ക്കാലം ജഡ്ജിമാരെ കൂടാതെ ഏഴുജീവനക്കാരെ വീതമാണ് നിയമിച്ചിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നുവര്‍ഷത്തിനകം തന്നെ കേസ് തീര്‍പ്പാക്കുന്ന തരത്തില്‍ വേഗത്തിലുള്ള നടപടിക്രമങ്ങളായിരിക്കും പോക്‌സോകോടതിയിലുണ്ടാകുക. കോവിഡ് ജാഗ്രത പാലിക്കേണ്ടതിനാല്‍ നടപടിക്രമങ്ങളില്‍ സ്വാഭാവികമായും ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നും നാട് കോവിഡ് മുക്തമായാല്‍ കോടതികളുടെ പ്രവര്‍ത്തനം സജീവമാകും. ജില്ലാ സെഷന്‍സ് ജഡ്ജ് എസ്.എച്ച് പഞ്ചപകേശന്‍ കാണിച്ച പ്രത്യേക താത്പര്യമാണ് കോവിഡ് കാലമായിട്ടും കാസര്‍കോട്ട് പുതിയ കോടതികള്‍ യാഥാര്‍ഥ്യമാകാന്‍ ഇടവരുത്തിയത്.
എം.എ.സി.ടി, പോക്‌സോകോടതികളുടെ ഉദ്ഘാടനചടങ്ങില്‍ ഹൈക്കോടതി ജഡ്ജ് എം.എ ഷഫീഖ് അധ്യക്ഷത വഹിക്കും. നിയമമന്ത്രി എ.കെ ബാലന്‍, കാസര്‍കോട് ജില്ലയുടെ ചുമതല വഹിക്കുന്ന ഹൈക്കോടതി ജഡ്ജ് അമിത് റാവല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ വെള്ളിയാഴ്ച ഉച്ചയോടെ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എസ്.എച്ച് പഞ്ചപകേശന്‍, ജില്ലാ അഡീഷണല്‍ സെഷന്‍സ്(രണ്ട്) ജഡ്ജ് രാജന്‍ തട്ടില്‍, ജില്ലാ അഡീണല്‍ സെഷന്‍സ്(മൂന്ന്) ജഡ്ജ് ടി.കെ നിര്‍മല, കാസര്‍കോട് ഡി.എല്‍.എസ്.എ സെക്രട്ടറി ശുഹൈബ്, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. എ.സി അശോക് കുമാര്‍, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. കരുണാകരന്‍ നമ്പ്യാര്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it