നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം: 3 സഹപാഠികള്‍ അറസ്റ്റില്‍

പത്തനംതിട്ട: ചുട്ടിപ്പാറ എസ്.എം.ഇ നഴ്‌സിംഗ് കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് സഹപാഠികളായ 3 വിദ്യാര്‍ത്ഥിനികളെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. അലീന ദിലീപ്, എ.ടി അക്ഷിത, അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ പത്തനംതിട്ട സ്റ്റേഷനില്‍ ചോദ്യം ചെയ്ത് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവര്‍ക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിക്കുകയും പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ചെയ്തിരുന്നു. മൊഴികളിലെ വൈരുധ്യം ഫോണ്‍ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് പരിശോധിച്ചു.

രക്ഷാകര്‍ത്താക്കളെ ഒപ്പം ഇരുത്തിയാണ് മൂന്നുപേരെയും ചോദ്യം ചെയ്തത്. അമ്മുവിന്റെ പുസ്തകത്തില്‍ 'ഐ ക്വിറ്റ്' എന്നെഴുതിയിരുന്നു. എന്നാല്‍ ഇത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്ന് സഹോദരന്‍ അഖില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കയ്യക്ഷരം അമ്മുവിന്റേതാണോ എന്ന് ഉറപ്പിക്കുന്നതിനായി ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ വിടുമെന്ന് പത്തനംതിട്ട ഡി.വൈ.എസ്.പി പറഞ്ഞു.

Related Articles
Next Story
Share it