മാലിക് ദീനാറും സഹചാരികളും പ്രചരിപ്പിച്ചത് ഇസ്ലാമിന്റെ പ്രകാശം-പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍

കാസര്‍കോട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ നിര്‍ദ്ദേശമനുസരിച്ച് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ഇസ്ലാമിന്റെ പ്രകാശം എത്തിക്കാന്‍ വേണ്ടി പുറപ്പെട്ടവരില്‍ ഒരു സംഘമായിരുന്നു കാസര്‍കോട്ട് എത്തിയ മാലിക് ദീനാര്‍ തങ്ങളും സഹചാരികളും എന്നും അവര്‍ തങ്ങളുടെ ദൗത്യം ഭംഗിയായി നിര്‍വഹിച്ചുവെന്നും കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ സയ്യിദുനാ മാലിക് ദീനാര്‍ ഉറൂസിനു മുന്നോടിയായുള്ള മത പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മാലിക് ദീനാറിന്റെയും സംഘത്തിന്റെയും വിശുദ്ധമായ […]

കാസര്‍കോട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ നിര്‍ദ്ദേശമനുസരിച്ച് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ഇസ്ലാമിന്റെ പ്രകാശം എത്തിക്കാന്‍ വേണ്ടി പുറപ്പെട്ടവരില്‍ ഒരു സംഘമായിരുന്നു കാസര്‍കോട്ട് എത്തിയ മാലിക് ദീനാര്‍ തങ്ങളും സഹചാരികളും എന്നും അവര്‍ തങ്ങളുടെ ദൗത്യം ഭംഗിയായി നിര്‍വഹിച്ചുവെന്നും കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ സയ്യിദുനാ മാലിക് ദീനാര്‍ ഉറൂസിനു മുന്നോടിയായുള്ള മത പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിക് ദീനാറിന്റെയും സംഘത്തിന്റെയും വിശുദ്ധമായ ജീവിതരീതികള്‍ കണ്ട് ആകൃഷ്ടരായി പലരും ഇസ്ലാംമതം സ്വീകരിച്ചു. തങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ജീവിത വിശുദ്ധിയാണ് മക്കയില്‍ നിന്നെത്തിയ ഈ സംഘത്തില്‍ നിന്ന് അന്നത്തെ ജനങ്ങള്‍ കണ്ടുപഠിച്ചത്. മാലിക് ദീനാറും സംഘവും പഠിപ്പിച്ചുതന്ന വിശുദ്ധ വഴികളിലൂടെ സഞ്ചരിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. അവരെ സ്മരിച്ചുകൊണ്ട് ഉറൂസ് പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ അത് വിജയിപ്പിക്കേണ്ട കടമ മുഴുവന്‍ വിശ്വാസികള്‍ക്കുമുണ്ട്-ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു.
മംഗലാപുരം-കീഴൂര്‍ ഖാസി ത്വാഖ അഹ്‌മദ് മൗലവി മുഖ്യാതിഥിയായിരുന്നു. ഉറൂസ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ കെ.എ. മുഹമ്മദ് ബഷീര്‍ വോളിബോള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാതം പറഞ്ഞു.
മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി പ്രഭാഷണം നടത്തി. ട്രഷറര്‍ പി.എ. സത്താര്‍ ഹാജി, സെക്രട്ടറിമാരായ ടി.എ. ഷാഫി, കെ.എം അബ്ദുല്‍ റഹ്‌മാന്‍, അക്കാദമി പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി, അബ്ദുല്‍ ഹമീദ് ഫൈസി, കമ്മിറ്റി അംഗങ്ങളായ അഹ്‌മദ് ഹാജി അങ്കോല, കെ.എച്ച് അഷറഫ്, അസ്ലം പടിഞ്ഞാര്‍, ഹസൈനാര്‍ ഹാജി തളങ്കര, എന്‍.കെ. അമാനുല്ല, വെല്‍കം മുഹമ്മദ് ഹാജി, പ്രചരണ വിഭാഗം കണ്‍വീനര്‍ ടി.ഇ മുക്താര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it