യൂട്യൂബില്‍ എന്ത് കാണണമെന്ന് കണ്‍ഫ്യൂഷനാണോ? പരിഹാരമുണ്ട്; പുതിയ ഫീച്ചറുമായി യൂട്യൂബ്

ധാരാളം വീഡിയോകള്‍ ഫീഡില്‍ വരുന്ന യൂട്യൂബില്‍ എന്ത് കാണണമെന്ന ആശയക്കുഴപ്പത്തിലാണോ നിങ്ങള്‍. എങ്കില്‍ ഈ ആശങ്കക്കും ഉടനടി പരിഹാരമാകും. നിങ്ങളുടെ അഭിരുചിക്കനുസരിച്ച വീഡിയോ കിട്ടാന്‍ ഇനി എളുപ്പം സാധിക്കും. ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ യൂട്യൂബില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നു. പ്ലേ സംതിംഗ് ഫ്‌ളോട്ടിംഗ് ആക്ഷന്‍ ബട്ടണ്‍ (FAB) എന്നറിയപ്പെടുന്ന പുതിയ ഫീച്ചറിലൂടെ നിങ്ങളുടെ ആശയക്കുഴപ്പം പരിഹരിക്കപ്പെടും. ഒരു വര്‍ഷത്തിലേറെയായി നടന്ന പരീക്ഷണത്തിനൊടുവില്‍ വിജയം കണ്ട ഫീച്ചര്‍ ആദ്യഘട്ടത്തില്‍ ആൻഡ്രോയിഡ് 19.5 പതിപ്പിലാണ് ലഭ്യമാകുക.

ഹോം ടാബിന് മുകളില്‍ ബ്ലാക്ക് ബാക്ഗ്രൗണ്ടില്‍ ലഭ്യമായ 'പ്ലേ സംതിംഗ്' ബട്ടണ്‍ ലൂടെ ഉപയോക്താവിന് ഇഷ്ടപ്പെടുന്ന ഉള്ളടക്കത്തിലേക്ക് നേരിട്ട് പ്രവേശിക്കാം. ബട്ടണില്‍ ടാപ്പ് ചെയ്ത ശേഷം, യൂട്യൂബ് ഷോര്‍ട്ട്‌സ് പ്ലെയറില്‍ നേരിട്ട് ഒരു വീഡിയോ പ്ലേ ചെയ്യാന്‍ തുടങ്ങും. ഷോര്‍ട്ട്‌സില്‍ മാത്രമായി പുതിയ ഫീച്ചര്‍ പരിമിതപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പോര്‍ട്രെയ്റ്റ് രൂപത്തില്‍ സാധാരണ വീഡിയോകള്‍ പ്ലേ ചെയ്യാനും ഉപയോക്താവിന് കഴിയും.

Online Desk

Online Desk

- Sub Editor  
Related Articles
Next Story
Share it