അതിർത്തിയിൽ പാക് ആക്രമണം: യുദ്ധസമാനം: ലക്ഷ്യം തകർത്ത് ഇന്ത്യ

ന്യൂഡല്‍ഹി: അതിർത്തി കടന്നുള്ള പാകിസ്ഥാൻ്റെ കനത്ത ആക്രമണം നിഷ്ഫലമാക്കി ഇന്ത്യൻ സേന. ഡ്രോണും യുദ്ധവിമാനങ്ങളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്റെ എഫ് 16 വിമാനവും രണ്ട് ജെ എസ് 17 വിമാനങ്ങളും തകര്‍ത്തു. പാക് ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. ജമ്മു വിമാനത്താവളത്തിലും എയർ സ്ട്രിപ്പിലും ജമ്മു, ഉദംപുർ, അഗേനൂർ, പഠാൻകോട്ട്, സാംബ, രാജസ്ഥാൻ, ഗുർദാസ്പൂർ, പഞ്ചാബ് അതിർത്തികളിലുമാണ് ബ്ലാക്ക് ഔട്ട്. ജമ്മുവിമാനത്താവളം ലക്ഷ്യം വെച്ചും പാക് ആക്രമണം നടന്നു. ആറിടങ്ങളിൽ സ്ഫോടനം നടന്നു.

Online Desk

Online Desk

- Sub Editor  
Related Articles
Next Story
Share it