സ്‌കൂട്ടറും ടെമ്പോയും കൂട്ടിയിടിച്ച് അറബിക് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട്: സ്‌കൂട്ടറും ടെമ്പോയും കൂട്ടിയിടിച്ച് കാസര്‍കോട്ടെ അറബിക് ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. ഉള്ളാള്‍ നടുപ്പദവിലെ മൊയ്തീന്‍കുഞ്ഞ് ബാവുവിന്റെ മകന്‍ അബൂബക്കര്‍ സിദ്ദിഖ് റസ്വി(20) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. സിദ്ദിഖ് റസ്വി ഓടിച്ചുപോവുകയായിരുന്ന സ്‌കൂട്ടറില്‍ മുടിപ്പില്‍ നിന്ന് തൊക്കോട്ടേക്ക് വിരകയായിരുന്ന എയ്സ് ടെമ്പോ ഇടിക്കുകയായിരുന്നു. സിദ്ദിഖ് നടുപ്പദവില്‍ നിന്ന് ദേര്‍ളക്കട്ടയിലേക്ക് പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സിദ്ദിഖ് അറബിക് ശരീഅത്ത് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. അപകടത്തില്‍ ടെമ്പോ ഡ്രൈവര്‍ക്കും പരിക്കേറ്റു. മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്തു.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it