ജെ.സി.ഐ വിദ്യാനഗര്‍ ഭാരവാഹികള്‍ സ്ഥാനമേറ്റു

വിദ്യാനഗര്‍: ജെ.സി.ഐ വിദ്യാനഗര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി. പ്രസിഡണ്ട് റംല എന്‍. എ അധ്യക്ഷത വഹിച്ചു. സി.എച്ച്.കുഞ്ഞമ്പു എം.എല്‍ എ മുഖ്യാതിഥിയായി. സോണ്‍ പ്രസിഡണ്ട് ജെസില്‍ ജയന്‍ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡോ. അബ്ദുല്‍ സത്താര്‍ എ.എ മുഖ്യപ്രഭാഷണം നടത്തി. മേഖല വൈസ് പ്രസിഡണ്ട് മുഹമ്മദ് ജബ്രൂദ്, മീഡിയവണ്‍ പതിനാലാം രാവ് താരം ഫാത്തിമത്ത് ഷംല, ജിഷ്ണു രാജന്‍, ആസിഫ് എന്‍.എ, ഇല്യാസ് എ.എ, എന്നിവര്‍ സംസാരിച്ചു. യോഗേഷ് എ, മൊയ്തു അറഫ, ഹക്കീം എം.എസ്, ഫൈസല്‍ എ.കെ, മജീദ് എരിയാല്‍ എന്നിവരെ ബിസിനസ് എക്‌സലന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. എം.എ മുംതാസിന് എഴുത്തുക്കാരിക്കുള്ള ലിറ്റററി ലുമിനറി അവാര്‍ഡ് നല്‍കി. 2025 വര്‍ഷത്തെ ജെ.സി.ഐ വിദ്യാനഗര്‍ പ്രസിഡണ്ടായി റാഷിദ് കെ.എച്ച്.എം, സെക്രട്ടറിയായി ആര്‍. അനീഷ്, ട്രഷററായി സക്കീന ബാനുവും സ്ഥാനമേറ്റു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it