റെയില്‍വെ മന്ത്രിയെ കണ്ടു; ഇത്തവണ കൂടുതല്‍ സന്തുഷ്ടനാണെന്ന് എം.പി

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി സ്ഥിതി ചെയ്യുന്ന വിവിധ റെയില്‍വേ സ്റ്റേഷനുകളുടെ വികസനവും കോവിഡ് കാലത്ത് ട്രെയിനുകളുടെ സ്റ്റോപ്പ് നിര്‍ത്തലാക്കിയത് പുന:സ്ഥാപിക്കുന്നതിനും കൂടുതല്‍ ട്രെയിനുകള്‍ക്ക് പ്രധാന സ്റ്റേഷനുകളില്‍ പുതുതായി സ്റ്റോപ്പ് അനുവദിക്കുന്നതിനും വേണ്ടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തി.

അനുകൂലമായ പ്രതികരണമാണ് മന്ത്രിയില്‍ നിന്നുണ്ടായതെന്ന് എം.പി പറഞ്ഞു. നിര്‍ത്തലാക്കിയ ട്രെയിന്‍ സ്റ്റോപ്പുകള്‍ പുന:സ്ഥാപിക്കുന്ന കാര്യത്തിലും ആവശ്യമായ സ്ഥലങ്ങളില്‍ നിലവിലെ വരുമാനവും മറ്റു ഘടകങ്ങളും നോക്കി പരമാവധി സ്റ്റേഷനുകളില്‍ പുതുതായി ട്രെയിന്‍ സ്റ്റോപ്പുകളും അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണ മന്ത്രിയെ കണ്ടതെന്നും അനുകൂലമായ ഉടനടിയുണ്ടാകുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും എം.പി കൂട്ടിച്ചേര്‍ത്തു.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it