ഷിറിയ സ്‌കൂള്‍ ശതാബ്ദി ആഘോഷം സെപ്തംബര്‍ 27ന്

കുമ്പള: ഷിറിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 2025 സെപ്റ്റംബര്‍ 27ന് ശതാബ്ദി ആഘോഷിക്കാന്‍ ഒരുങ്ങുന്നു.

വാര്‍ഡ് അംഗം ബീഫാത്തിമ അബൂബക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബഹുജന കണ്‍വെന്‍ഷനില്‍ ഇതിന്റെ പ്രഖ്യാപനം നടത്തി. സ്‌കൂള്‍ പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ഗോള്‍ഡന്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഷാജി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകന്‍ സിദ്ദിഖ് മാസ്റ്റര്‍ ആഘോഷ പദ്ധതികളുടെ അവലോകനം നടത്തി. സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍, ശ്രീധര ഷെട്ടി മുട്ടം എന്നിവരും പി.ടി.എ പ്രസിഡണ്ട് ഷാഫി സഅദി ശതാബ്ദി ആഘോഷ തീയതി പ്രഖ്യാപിച്ചു. അബ്ബാസ് ഓണന്ത, ഹനീഫ ഹാജി മുട്ടം, ഇബ്രാഹിം കോട്ട, മശൂദ് ഷിറിയ, ഫാറൂഖ് ഷിറിയ, ഹനീഫ് പി.എം, ജലീല്‍ ഷിറിയ എന്നിവരും പ്രസംഗിച്ചു. ഷംഷീര്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.

501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ബീഫാത്തിമ അബൂബക്കര്‍ (ചെയര്‍.), പ്രിന്‍സിപ്പല്‍ ഷാജി മാസ്റ്റര്‍ (ജന. കണ്‍.), പ്രധാനാധ്യാപകന്‍ സിദ്ദിഖ് മാസ്റ്റര്‍ (ട്രഷ.), പി.ടി.എ പ്രസിഡണ്ട് ഷാഫി സഅദി (വര്‍ക്കിംഗ് ചെയ.), പി.ടി.എ അംഗം യൂസഫ് തറവാട് (വര്‍ക്കിംഗ് കണ്‍.). പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, വിളംബര ജാഥ, കുമ്പള മുതല്‍ ഷിറിയ വരെ മാരത്തോണ്‍ ഓട്ടം, ഭക്ഷ്യമേള, സുവനീര്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാവും.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it