അംബുജാക്ഷന്‍ മാസ്റ്റര്‍ അന്തരിച്ചു

ഉദുമ: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ കെ.എസ്.ടി.എ നേതാവുമായിരുന്ന പാക്കത്തെ ജി. അംബുജാക്ഷന്‍ മാസ്റ്റര്‍(69) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി 12ന് വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉദുമ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കൊല്ലം, പുനലൂര്‍ സ്വദേശിയായ അംബുജാക്ഷന്‍ 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാവിലാകടപ്പുറം ജി.എല്‍.പി സ്‌കൂള്‍ അധ്യാപകനായാണ് കാസര്‍കോട്ട് എത്തിയത്. അംഗടിമുഗര്‍, പാക്കം ജി.എച്ച്.എസ് അധ്യാപകനായതിന് ശേഷം കൊളത്തൂര്‍ ജി.യു.പി സ്‌കൂള്‍ പ്രധാനാധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചു. തുടര്‍ന്ന് പരവനടുക്കത്തെ ചെമ്മനാട് ഈസ്റ്റ് ജി.എല്‍.പി സ്‌കൂളിലും പ്രധാനാധ്യാപകനായി. ചെര്‍ക്കപ്പാറ ജി.എല്‍.പി സ്‌കൂളില്‍ നിന്നാണ് വിരമിച്ചത്. ഹൊസ്ദുര്‍ഗ് ലൈബ്രറി കണ്‍സില്‍ അംഗമായിരുന്നു. കെ.എസ്.ടി.എ ബേക്കല്‍ ഉപജില്ലാ സെക്രട്ടറിയായിരുന്നു. പാക്കം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച് മൃതദേഹത്തില്‍ നിരവധി പേര്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു. ഭാര്യ: കെ. ഗീത. മക്കള്‍: എ. അനൂപ് (ഐ.ടി കമ്പനി), ഡോ. അനീഷ. മരുമക്കള്‍: പ്രഭാമോള്‍, സനില്‍ (ഉദുമ).

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it