ഫസല്‍ റഹ്മാന്‍

ചെമ്മനാട്: മാവില റോഡിലെ തായത്തൊടി ഫസല്‍ റഹ്മാന്‍ കോളിയാട് (53) അന്തരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി മുന്‍ പ്രസിഡണ്ടായിരുന്നു. പരേതനായ കോളിയാട് അബ്ദുല്‍ ഖാദറിന്റെയും ആസ്യയുടെയും മകനാണ്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദുബായില്‍ ഹെല്‍ത്ത് സര്‍വീസ്, കാസര്‍കോട് കെയര്‍വെല്‍ ആസ്പത്രിയില്‍ ഇലക്ട്രീഷ്യന്‍, പത്ര ഏജന്റ് തുടങ്ങിയ ജോലികള്‍ ചെയ്തിരുന്നു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പ്രഥമ കാസര്‍കോട് ജില്ലാ സെക്രട്ടറിയായിരുന്നു. ഐഡിയല്‍ പ്രസ്സ് ഉടമ പി.എം അബ്ദുല്‍ റഹ്മാന്റെ മകള്‍ ഫാത്തിമത്ത് സമീറയാണ് ഭാര്യ. മക്കള്‍: ഡോ. ഫഹീം മുഹമ്മദ്, ആസ്യത്ത് ഫിദ (ഗവ. കോളേജ് കാസര്‍കോട് വിദ്യാര്‍ത്ഥിനി), ഫായിസ് മുഹമ്മദ് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). സഹോദരങ്ങള്‍: തായത്തൊടിയിലെ മുഹമ്മദ് കുഞ്ഞി (ഡ്രൈവര്‍), ഹബീബുല്ല കപ്പണ (വ്യാപാരി), അബൂബക്കര്‍ തായത്തൊടി (ദുബായ്), സയീദ് (ദുബായ്), അസീസ് (പത്ര ഏജന്റ്), നബീസ, റംല. ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബ് റഹ്മാന്‍ അനുശോചനം അറിയിച്ചു.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it