വേണു മാസ്റ്റര്‍

കാഞ്ഞങ്ങാട്: ഗായകനും സംഗീതജ്ഞനുമായ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സഹോദരനും സംഗീതജ്ഞനുമായ വേണു മാസ്റ്റര്‍ എന്ന സി. ഗോപാലകൃഷ്ണന്‍ (78) അന്തരിച്ചു.ആദ്യകാലത്ത് കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും ശാസ്ത്രീയ സംഗീതത്തിന് വേരോട്ടമുണ്ടാക്കിയ സംഗീതജ്ഞന്‍ പരേതനായ ചെറുകുന്ന് സി കെ പണിക്കരുടെ മകനാണ്. പ്രശസ്തരുടെ സംഗീത കച്ചേരികള്‍ക്ക് വയലിന്‍ പിന്നണി വായിച്ച് ശ്രദ്ധേയനായിരുന്ന വേണു മാസ്റ്റര്‍ക്ക് കാഞ്ഞങ്ങാട് ഉള്‍പ്പെടെ വടക്കേ മലബാറില്‍ വലിയൊരു ശിഷ്യ സമ്പത്തുണ്ട്. അറിയപ്പെടുന്ന ഗായകനുമാണ്. ചെറുകുന്ന് സ്വദേശിയായ വേണു പയ്യന്നൂരിലാണ് താമസം. അസുഖത്തെ തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആസ്പത്രിയിലായിരുന്നു അന്ത്യം. അമ്മ: പരേതയായ നാണിയമ്മ. ഭാര്യമാര്‍: പ്രസന്ന, പരേതയായ പുഷ്പ. മക്കള്‍: മണികണ്ഠ ദാസ്, രാംദാസ്, റിജേഷ് ഗോപാലകൃഷ്ണന്‍. മറ്റു സഹോദരങ്ങള്‍: തബലിസ്റ്റും മൃദംഗിസ്റ്റുമായ ഡോ. സി. രഘുനാഥ്, ഭാനുമതി, പരേതനായ രാജേന്ദ്രന്‍.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it