ഗുഡ്‌മോര്‍ണിങ്ങിന് പകരം സ്വന്തം കവിതകള്‍; സ്മിത ടീച്ചറുടെ സുപ്രഭാത കവിതകള്‍ ഹിറ്റാകുന്നു

കാഞ്ഞങ്ങാട്: സ്മിത ടീച്ചറുടെ മൊബൈല്‍ ഫോണില്‍ ഗുഡ്‌മോര്‍ണിങ്ങില്ല. സുദിനം നേരുന്നത് സ്വന്തം കവിതകള്‍ കൊണ്ട്. മടിക്കൈ പൂത്തക്കാല്‍ ഗവ. യു.പി. സ്‌കൂള്‍ അധ്യാപിക പി. സ്മിതയാണ് വ്യത്യസ്തയാകുന്നത്. സുഹൃത്തുക്കള്‍ക്കു ഉണര്‍ത്തു പാട്ടായി കവിതകളയക്കുന്ന ഈ ശീലം നൂറു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കവിതകള്‍ വൈറലാകുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കാവ്യ സൗഹൃദമാരംഭിച്ചത്. ഈ സൗഹൃദം അഞ്ചു മാസം പൂര്‍ത്തിയാക്കിയ ആഹ്ലാദത്തിലാണ് ടീച്ചറും സുഹൃത്തുക്കളും. കവിതകളുടെ എണ്ണം 150 കഴിഞ്ഞതോടെ ശുഭ ദിന കവിതാ സമാഹാരം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് സ്മിതയുടെ […]

കാഞ്ഞങ്ങാട്: സ്മിത ടീച്ചറുടെ മൊബൈല്‍ ഫോണില്‍ ഗുഡ്‌മോര്‍ണിങ്ങില്ല. സുദിനം നേരുന്നത് സ്വന്തം കവിതകള്‍ കൊണ്ട്. മടിക്കൈ പൂത്തക്കാല്‍ ഗവ. യു.പി. സ്‌കൂള്‍ അധ്യാപിക പി. സ്മിതയാണ് വ്യത്യസ്തയാകുന്നത്. സുഹൃത്തുക്കള്‍ക്കു ഉണര്‍ത്തു പാട്ടായി കവിതകളയക്കുന്ന ഈ ശീലം നൂറു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കവിതകള്‍ വൈറലാകുകയാണ്.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് കാവ്യ സൗഹൃദമാരംഭിച്ചത്. ഈ സൗഹൃദം അഞ്ചു മാസം പൂര്‍ത്തിയാക്കിയ ആഹ്ലാദത്തിലാണ് ടീച്ചറും സുഹൃത്തുക്കളും. കവിതകളുടെ എണ്ണം 150 കഴിഞ്ഞതോടെ ശുഭ ദിന കവിതാ സമാഹാരം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ് സ്മിതയുടെ സുഹൃത്തുക്കള്‍. ആറു മുതല്‍ പത്തു വരെ വരികളുള്ള കവിത തലേ ദിവസം രാത്രി തന്നെ എഴുതി വയ്ക്കും.
കവിതയ്ക്കുള്ള ചിത്രങ്ങള്‍ സുഹൃത്തുക്കളാണ് അയച്ചു കൊടുക്കുന്നത്. രാവിലെ അഞ്ചിനു ബ്രോഡ് കാസ്റ്റിങ്ങ് ഗ്രൂപ്പിലൂടെ നൂറു പേര്‍ക്ക് അയച്ചു കൊടുക്കും. അഭിനന്ദനങ്ങളോടൊപ്പം ഗ്രൂപ്പുകളിലേക്കും ഫെയ്‌സ് ബുക്കിലേക്കും കവിതകള്‍ ഷെയര്‍ ചെയ്യുന്നതിലൂടെ ഓരോ കവിതയും മണിക്കൂറുകള്‍ കൊണ്ട് വൈറലാകും. വിനോദത്തിനു വേണ്ടി തുടങ്ങിയ എഴുത്ത് കവി കുരീപ്പുഴ ശ്രീകുമാര്‍ അടക്കമുള്ള സൗഹൃദ കൂട്ടായ്മയുടെ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും നിമിത്തം നിര്‍ത്താന്‍ പറ്റാത്ത നിലയിലേക്കു മാറി കഴിഞ്ഞു.
മലയാളക്കരയുടെ പ്രകൃതി സൗന്ദര്യം വര്‍ണനയിലൂടെ മനോഹരമാക്കുകയാണ് ഈ അധ്യാപിക. തൃക്കരിപ്പൂര്‍ തങ്കയം സ്വദേശിനിയാണ് സ്മിത. കടല്‍ മഷിപ്പാത്രം എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശുഭദിന കവിതകള്‍ക്കു പുറമെ മറ്റൊരു കവിതാ സമാഹാരം കൂടി അച്ചടിയിലാണ്.

Related Articles
Next Story
Share it