പൈവളിഗെ പഞ്ചായത്തില്‍ ഒമ്പത് മാസമായി അസി. എഞ്ചിനിയര്‍ ഇല്ല; ജനപ്രതിനിധികള്‍ ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ഉപരോധിച്ചു

കാസര്‍കോട്: പൈവളിഗെ പഞ്ചായത്തില്‍ കഴിഞ്ഞ ഒമ്പത് മാസത്തോളമായി എ.ഇയെ നിയമിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികള്‍ കാസര്‍കോട് പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു.എ.ഇ അടക്കമുള്ള ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാട്ടി നിരവധി തവണ പ്രതിഷേധങ്ങള്‍ നടത്തിരുന്നു. ഇതേ തുടര്‍ന്നാണ് അന്ന് ഇത്തരം ഒഴിവുകള്‍ നികത്തിയത്.എ.ഇ ഇല്ലാത്തതിനാല്‍ പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്. പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്.പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരോട് ഭരണ സമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. എ.ഇയെ നിയമിക്കാമെന്ന് […]

കാസര്‍കോട്: പൈവളിഗെ പഞ്ചായത്തില്‍ കഴിഞ്ഞ ഒമ്പത് മാസത്തോളമായി എ.ഇയെ നിയമിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികള്‍ കാസര്‍കോട് പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ ഓഫീസ് ഉപരോധിച്ചു.
എ.ഇ അടക്കമുള്ള ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാട്ടി നിരവധി തവണ പ്രതിഷേധങ്ങള്‍ നടത്തിരുന്നു. ഇതേ തുടര്‍ന്നാണ് അന്ന് ഇത്തരം ഒഴിവുകള്‍ നികത്തിയത്.
എ.ഇ ഇല്ലാത്തതിനാല്‍ പഞ്ചായത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്. പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്.
പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരോട് ഭരണ സമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. എ.ഇയെ നിയമിക്കാമെന്ന് ജോയിന്റ് ഡയറക്ടര്‍ ഉറപ്പ് നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഭരണ സമിതി സമരത്തിനിറങ്ങിയത്.
അടിയന്തിരമായും എ.ഇയെ നിയമിച്ചില്ലെങ്കില്‍ അനിശ്ചിത കാല സമരത്തിന് നേതൃത്വം നല്‍കുമെന്ന് ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു.
പ്രസിഡണ്ട് ജയന്തി, വൈസ് പ്രസിഡണ്ട് പുഷ്പലക്ഷ്മി എന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ദുല്‍ റസാഖ് ചിപ്പാര്‍, സെഡ്.എ കയ്യാര്‍, അംഗങ്ങളായ ശ്രീനിവാസ ഭണ്ഡാരി, അബ്ദുല്ല കെ, സീതാരമഷെട്ടി, സുനിത വാള്‍ട്ടി ഡിസോസ, അശോക ഭണ്ഡാരി, ഗീത, മമത എം, കമല പി, റഹ്‌മത്ത് കെ നേതൃത്വം നല്‍കി.

Related Articles
Next Story
Share it