വെല്‍ഫെയര്‍ സ്‌കീം അംഗത്വ 'ഹംസഫര്‍' കാമ്പയിന്‍ ശക്തമാക്കാന്‍ കെ.എം.സി.സി. ദുബായ് ജില്ലാ കമ്മിറ്റി

ദുബായ്: വെല്‍ഫെയര്‍ സൊസൈറ്റി നടപ്പിലാക്കുന്ന വെല്‍ഫെയര്‍ സ്‌കീം അംഗത്വ 'ഹംസഫര്‍' പ്രചരണ കാമ്പയിന്‍ വിജയമാക്കുന്നതിന് പരമാവധി പേരെ അംഗങ്ങളാക്കാന്‍ ദുബായ് കെ.എം.സി.സി ജില്ലാ സോഷ്യല്‍ വെല്‍ഫെയര്‍ വിങ്ങിന്റെ യോഗം തീരുമാനിച്ചു. ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഇസ്മായില്‍ നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ പട്ടേല്‍ സ്വാഗതം പറഞ്ഞു. ദുബായ് കെ.എം.സി.സി വൈസ് പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി ഉദ്ഘാടനം നിര്‍വഹിച്ചു. നിരവധി ആനുകൂല്യങ്ങള്‍ അടങ്ങിയ വെല്‍ഫെയര്‍ സ്‌കീമില്‍ മണ്ഡലം-മുനിസിപ്പല്‍-പഞ്ചായത്ത് കമ്മിറ്റികളും ഭാരവാഹികളും താഴെത്തട്ടിലുള്ള മുഴുവന്‍ പ്രവര്‍ത്തകരെയും അനുഭാവികളെയും കുടുംബസമേതം അംഗങ്ങളാകണമെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് വെല്‍ഫെയര്‍ ജനറല്‍ കണ്‍വീനര്‍ അഫ്‌സല്‍ മെട്ടമ്മല്‍ പദ്ധതി വിശദികരിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഹംസ തൊട്ടി, അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പറ, ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ടി.ആര്‍ ഹനീഫ്, ജില്ലാ നേതാക്കളായ സി.എച്ച്. നൂറുദ്ദീന്‍, സലാം തട്ടാഞ്ചേരി, ഹസൈനാര്‍ ബീജന്തടുക്ക, സി.എ ബഷീര്‍, ഹനീഫ് ബാവ, ഫൈസല്‍ മുഹ്സിന്‍, സുബൈര്‍ അബ്ദുല്ല, സുബൈര്‍ കുബന്നൂര്‍, സിദ്ദീഖ് ചൗക്കി, അഷ്‌റഫ് ബായാര്‍, മൊയ്തീന്‍ അബ്ബ, മണ്ഡലം നേതാക്കളായ എ.ജി.എ റഹ്മാന്‍, ഖാലിദ് പാലാക്കി, ഇബ്രാഹിം ബേരിക്ക, ഹസ്‌കര്‍ ചൂരി, ഉബൈദ് അബ്ദുല്‍ റഹ്മാന്‍, റഷീദ് പട്‌ന, സൈഫുദ്ദീന്‍ മൊഗ്രാല്‍ സംസാരിച്ചു. ജില്ലാ ആക്ടിങ് ജനറല്‍ സെക്രട്ടറി ബഷീര്‍ പാറപ്പള്ളി നന്ദി പറഞ്ഞു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it