ആലാമിപ്പള്ളി ബസ് സ്റ്റാന്റ് അടച്ചിടുന്നതിനെതിരെ ഫുട്‌ബോള്‍ മത്സരം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കാഞ്ഞങ്ങാട്: ആലാമിപ്പള്ളി ബസ് സ്റ്റാന്റ് പ്രവര്‍ത്തിപ്പിക്കാതെ സര്‍ക്കാര്‍ പരിപാടികള്‍ക്കും ഭരണകക്ഷിയില്‍പെട്ടവര്‍ക്കും വേണ്ടി ഉപയോഗിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫുട്‌ബോള്‍ മത്സരം നടത്തി പ്രതിഷേധിച്ചു.ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ് പഴയ ബസ് സ്റ്റാന്റില്‍ പ്രതീകാത്മകമായി ഫുട്‌ബോള്‍ മത്സരം നടത്തിയത്.ജില്ലാ പ്രസിഡണ്ട് ബി.പി. പ്രദീപ് കുമാര്‍, ഭാരവാഹികളായ ഇസ്മായില്‍ ചിത്താരി, ഉനൈസ് ബേഡകം, വിനോദ് കള്ളാര്‍, ഷിബിന്‍ ഉപ്പിലിക്കൈ, ജിബിന്‍ ജെയിംസ്, ശ്രീജിത്ത് പുതുക്കുന്ന്, ശരത്ത് മരക്കാപ്പ്, എച്ച്.ആര്‍ വിനീത്, അക്ഷയ എസ്.ബാലന്‍, രാജേഷ് അജാനൂര്‍, ശിഹാബ് കല്ലഞ്ചിറ, രാഹുല്‍ ഒഴിഞ്ഞവളപ്പ്, […]

കാഞ്ഞങ്ങാട്: ആലാമിപ്പള്ളി ബസ് സ്റ്റാന്റ് പ്രവര്‍ത്തിപ്പിക്കാതെ സര്‍ക്കാര്‍ പരിപാടികള്‍ക്കും ഭരണകക്ഷിയില്‍പെട്ടവര്‍ക്കും വേണ്ടി ഉപയോഗിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫുട്‌ബോള്‍ മത്സരം നടത്തി പ്രതിഷേധിച്ചു.
ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ് പഴയ ബസ് സ്റ്റാന്റില്‍ പ്രതീകാത്മകമായി ഫുട്‌ബോള്‍ മത്സരം നടത്തിയത്.
ജില്ലാ പ്രസിഡണ്ട് ബി.പി. പ്രദീപ് കുമാര്‍, ഭാരവാഹികളായ ഇസ്മായില്‍ ചിത്താരി, ഉനൈസ് ബേഡകം, വിനോദ് കള്ളാര്‍, ഷിബിന്‍ ഉപ്പിലിക്കൈ, ജിബിന്‍ ജെയിംസ്, ശ്രീജിത്ത് പുതുക്കുന്ന്, ശരത്ത് മരക്കാപ്പ്, എച്ച്.ആര്‍ വിനീത്, അക്ഷയ എസ്.ബാലന്‍, രാജേഷ് അജാനൂര്‍, ശിഹാബ് കല്ലഞ്ചിറ, രാഹുല്‍ ഒഴിഞ്ഞവളപ്പ്, ഗോകുല്‍ ഉപ്പിലിക്കൈ, ആദര്‍ശ് തോയമ്മല്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it