ഡയാലൈഫ് ഹോസ്പിറ്റലില്‍ അസ്ഥി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: ഡയലൈഫ് സൂപ്പര്‍ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലില്‍ ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഐ.എം.എ ജില്ലാ പ്രസിഡണ്ട് ഡോ. ഹരികിരണ്‍ ടി. ബങ്കേര ഉദ്ഘാടനം ചെയ്തു. ഡോ. റിയാസ് ടി. നാസറിന്റെ മേല്‍നോട്ടത്തില്‍ സൗജന്യ ഓര്‍ത്തോ ക്യാമ്പും നടന്നു. മംഗളൂരുവിലെ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. രോഹിത് പൈ മുഖ്യാതിഥിയായി. ലോക പുകവലി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി ഐ.എം.എയുമായി സംയുക്തമായി സംഘടിപ്പിച്ച ബോധവല്‍കരണ ക്ലാസ് ഐ.എം.എ ജില്ലാ ചെയര്‍മാന്‍ ഡോ. ബി. നാരായണ്‍ നായക് ഉദ്ഘാടനം ചെയ്തു. ഡയാലൈഫ് ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യന്‍ ഡോ. മൊയ്തീന്‍ കുഞ്ഞി ഐ.കെ ബോധവല്‍കരണ ക്ലാസ്സ് അഭിസംബോധനം ചെയ്തു. പ്രശസ്ത യൂറോളജിസ്റ്റ് ഡോ. മൊയ്തീന്‍ നഫ്‌സീര്‍ പാദൂര്‍ അധ്യക്ഷത വഹിച്ചു. ഡയലൈഫ് ഹോസ്പിറ്റല്‍ സെന്റല്‍ മാനേജര്‍ മന്‍സൂര്‍, പബ്ലിക് റിലേഷന്‍ എക്‌സിക്യൂട്ടീവ് ഷഫീര്‍ കുമ്പള, ശരത് കുലാല സംസാരിച്ചു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it