ചെങ്കള ഇ.കെ നായനാര്‍ ആസ്പത്രിയില്‍ സി.ടി സ്‌കാന്‍ ഉദ്ഘാടനം ചെയ്തു

ചെങ്കള: ചെങ്കള ഇ.കെ നായനാര്‍ ആസ്പത്രിയുടെ സമഗ്ര വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച സി.ടി സ്‌കാന്‍ എം. രാജഗോപാലന്‍ എം. എല്‍.എ ഉദ്ഘാടനം ചെയ്തു. ആസ്പത്രി സംഘം പ്രസിഡണ്ട് പി. രഘുദേവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി പ്രദീപ് കെ. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ മുഖ്യാതിഥി യായി. കാസര്‍കോട് കോ-ഓപ്പറേറ്റീവ് ജോയിന്റ രജിസ്ട്രാര്‍ ലസിത, കാസര്‍കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.ആര്‍. ജയാനന്ദ, കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍മാരായ സുനില്‍ കുമാര്‍, ബൈജുരാജ്, കെ.സി.ഇ.യു ജില്ലാ ജോയിന്റ് സെക്രട്ടറി ബി. മോഹനന്‍, ആസ്പത്രി സംഘം ഡയറക്ടര്‍മാരായ കെ. ജയചന്ദ്രന്‍, ഭരതകുമാരന്‍, ബേബി ഷെട്ടി, ഐ.എം.എ ജില്ലാ ചെയര്‍മാന്‍ ഡോ. നാരായണ നായിക്, ഡോ. കെ.കെ. യതീശന്‍, ഡോ. മിഥുന്‍ കെ. ജയന്‍, ഡോ. ജോയല്‍ മച്ചാഡോ, സംഘം മുന്‍ സെക്രട്ടറി ഡി.എന്‍. രാധാകൃഷ്ണന്‍, ആസ്പത്രി മാനേജര്‍ അനൂപ് കുമാര്‍ സംസാരിച്ചു. സംഘം വൈസ് പ്രസിഡണ്ട് എം. സുമതി സ്വാഗതവും ഡയറക്ടര്‍ ടി.എം.എ. കരീം നന്ദിയും അറിയിച്ചു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it