ചെര്‍ക്കള ദേശീയപാതയിലെ ദുരിതം: ആക്ഷന്‍ കമ്മിറ്റി വീണ്ടും സമരത്തിന്

ചെര്‍ക്കള: ദേശീയപാതയും സംസ്ഥാന പാതകളും സംഗമിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ ജംഗ്ക്ഷനായ ചെര്‍ക്കളയില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലവിലുണ്ടായിരുന്ന ഓപ്പണ്‍ ഡ്രൈനേജ് മണ്ണിട്ട് മൂടുകയും പുതിയത് നിര്‍മ്മിക്കാതെയും ടൗണില്‍ മണ്ണും ചെളിയും നിറഞ്ഞ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുന്ന സാഹചര്യത്തില്‍ നടപടി ആവശ്യപ്പെട്ട് വീണ്ടും സമരത്തിനൊരുങ്ങുകയാണ് എന്‍.എച്ച് ചെര്‍ക്കള ആക്ഷന്‍ കമ്മിറ്റി. ചെര്‍ക്കള വ്യാപാര ഭവനില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് യോഗം സമര മുന്നറിയിപ്പ് നല്‍കി.

സമര സംഘാടക സമിതി യോഗം 9ന് സി.എച്ച് മുഹമ്മദ് കോയ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ ചേരും. താഴ്ന്ന പ്രദേശമായ ചെര്‍ക്കള ടൗണില്‍ ഓപ്പണ്‍ ഡ്രൈനേജ് നിര്‍മ്മിക്കുകയോ മൂന്ന് മീറ്റര്‍ വിസ്തൃതിയുള്ള ശാസ്ത്രീയമായ ക്ലോസ്ഡ് ഡ്രൈനേജ് സ്ഥാപിക്കുകയോ ചെയ്യുക, അഞ്ചാംമൈല്‍ മുതല്‍ വി.കെ പാറ വരെയും ഹൈവേ മുതല്‍ കല്ലടുക്ക റോഡ് വരെയും ഫൂട്ട്പാത്ത് പണി ഉടനെ തീര്‍ക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യം. സമര ആഹ്വാനം വിജയിപ്പിക്കണമെന്ന് ചെയര്‍മാന്‍ മൂസ്സ ബി. ചെര്‍ക്കളയും വര്‍ക്കിംഗ് ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളവും അഭ്യര്‍ത്ഥിച്ചു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it