കോണ്‍ഗ്രസ് നേതാവിനെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് സീതാംഗോളിയില്‍ പ്രകടനം

സീതാംഗോളി: പുത്തിഗെ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സുലൈമാന്‍ ഊജംപദവിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സീതാംഗോളിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം മുഗു പൊന്നങ്കുളത്ത് ഒരു ഗൃഹപ്രവേശന ചടങ്ങിനെത്തിയ സുലൈമാനെ കാറില്‍ മാരകായുധങ്ങളുമായി എത്തിയ സംഘമാണ് അക്രമിച്ചത്.

പ്രതിഷേധ യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി സോമശേഖര ജെ.എസ് ഉദ്ഘാടനം ചെയ്തു. കുമ്പള ബ്ലോക്ക് പ്രസിഡണ്ട് സുന്ദര അരിക്കാടി അധ്യക്ഷത വഹിച്ചു. നാസര്‍ മൊഗ്രാല്‍, ലക്ഷ്മണ പ്രഭു, ശ്രീനാഥ് ബദിയടുക്ക, സത്യന്‍ ഉപ്പള, കമറുദീന്‍ പാടലടുക്ക, ഷുക്കൂര്‍ കണാജെ, യൂത്ത് കോണ്‍ഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡണ്ട് ജുനൈദ് ഉറുമി, എന്‍മകജെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബി.എസ്. ഗാംബീര്‍, വസന്ത, കേശവ, രവിരാജ്, സലീം പുത്തിഗെ, കുഞ്ഞഹമ്മദ്, ഷാജി, ഹനീഫ് പടിഞ്ഞാര്‍, റാസി, ഗണേഷ് ബണ്ഡാരി സംസാരിച്ചു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it