ജില്ലാ സ്‌കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

മൊഗ്രാല്‍: 64-ാമത് കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി. മധുസൂദനന്‍ നിര്‍വ്വഹിച്ചു. മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബിനി വി.എസ് ലോഗോ ഏറ്റുവാങ്ങി. ലോഗോ ഡിസൈന്‍ ചെയ്തത് കണ്ണൂര്‍ പൊടിക്കുണ്ട് സ്വദേശിയായ ജ്യോതിഷ് കുമാര്‍ വി.പി ആണ്. ഇതിനകം 45ല്‍ പരം ലോഗോകള്‍ ഡിസൈന്‍ ചെയ്ത് സംസ്ഥാനതലത്തിലും ദേശീയതലത്തിലും രാജ്യാന്തരതലത്തിലും അംഗീകാരങ്ങള്‍ വാങ്ങിക്കൂട്ടിയ വ്യക്തിയാണ്. ഹെഡ്മാസ്റ്റര്‍ ജയറാം മാസ്റ്റര്‍, പി.ടി.എ. പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, മീഡിയാ കണ്‍വീനര്‍ സിറാജുദ്ദീന്‍ എസ്.എം, അന്‍വര്‍, റഷീദ് മൂപ്പന്റകത്ത്, അഷ്‌റഫ് മാസ്റ്റര്‍, മുഹമ്മദ് അബ്‌കോ, മുഹമ്മദ് ഷെമീര്‍ സി.എച്ച്, പി.പി. സാഹിന, റഹ്മത്ത് ടീച്ചര്‍, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, മുഹമ്മദ് അല്‍ത്താഫ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it