രാജീവ് ചന്ദ്രശേഖറിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം

കാഞ്ഞങ്ങാട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് യുവജന പ്രതിഷേധം സംഘടിപ്പിച്ചു. കര്‍ണാടക സര്‍ക്കാര്‍ ബി.പി.എല്‍ കമ്പനിക്ക് പാട്ടത്തിന് നല്‍കിയ 175 ഏക്കര്‍ കൃഷി ഭൂമി ഉള്‍പ്പെടുന്ന 313.9 കോടി രൂപയുടെ സര്‍ക്കാര്‍ ഭൂമി മറിച്ചുവിറ്റെന്ന സംഭവത്തിലാണ് പ്രതിഷേധം. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റിയംഗം വിപിന്‍ ബല്ലത്ത് അധ്യക്ഷത വഹിച്ചു. വി.പി അമ്പിളി, യതീഷ് വാരിക്കാട്ട്, പി.കെ പ്രജീഷ്, എ.ആര്‍ ആര്യ, എന്‍. ദീപുരാജ്, വി. ഗിനീഷ് പ്രസംഗിച്ചു. കോട്ടച്ചേരി കുന്നുമ്മലില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ രാജീവ് ചന്ദ്രശേഖറിന്റെ കോലം കത്തിച്ചു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it