കാസര്‍കോട് സി.എച്ച് സെന്റര്‍: അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് ചെയര്‍., യഹ്‌യ തളങ്കര മുഖ്യരക്ഷാധികാരി, അബ്ദുല്‍ കരീം വര്‍ക്കിംഗ് ചെയര്‍.

കാസര്‍കോട്: കാസര്‍കോട് സി.എച്ച് സെന്ററിന്റെ ചെയര്‍മാനായി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റിനെ വീണ്ടും തിരഞ്ഞെടുത്തു. പ്രമുഖ വ്യവസായിയും ദുബായ് കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ യഹ്യ തളങ്കര മുഖ്യ രക്ഷാധികാരിയാണ്. അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡിനെ വര്‍ക്കിംഗ് ചെയര്‍മാനും മാഹിന്‍ കേളോട്ടിനെ ജനറല്‍ കണ്‍വീനറും എന്‍.എ അബൂബക്കര്‍ ഹാജിയെ ട്രഷററും അഷ്‌റഫ് എടനീറിനെ കോഡിനേറ്ററും ഖാദര്‍ ചെങ്കളയെ ഗള്‍ഫ് കോഡിനേറ്ററുമായി തിരഞ്ഞെടുത്തു. മാനേജിങ് കമ്മിറ്റി അംഗങ്ങള്‍: സി.ടി അഹമദലി, കല്ലട്ര മാഹിന്‍ ഹാജി, എ. അബ്ദുല്‍ റഹ്‌മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ലത്തീഫ് ഉപ്പളഗേറ്റ്, യഹ്‌യ തളങ്കര, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, പി.എം മുനീര്‍ ഹാജി, അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, മാഹിന്‍ കേളോട്ട്, എന്‍.എ അബൂബക്കര്‍ ഹാജി, ഖാദര്‍ ചെങ്കള, അന്‍വര്‍ ചേരങ്കൈ, അഷ്‌റഫ് എടനീര്‍, ജലീല്‍ കോയ. സെക്രട്ടറിയേറ്റ് അംഗങ്ങള്‍: എ.എം കടവത്ത്, ടി.എ മൂസ, എം. അബ്ബാസ്, എ.ബി ഷാഫി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, കല്ലട്ര അബ്ദുല്‍ ഖാദര്‍, എ.കെ ആരിഫ്, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, ലുഖ്മാന്‍ തളങ്കര.

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജനറല്‍ ബോഡി യോഗം മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് അധ്യക്ഷത വഹിച്ചു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it