വിസ്മയ കാഴ്ചയൊരുക്കി കാസര്‍കോട് ഫെസ്റ്റ്; തിരക്കേറുന്നു

കാസര്‍കോട്: വിനോദത്തിന്റെയും കാഴ്ചകളുടെയും വിസ്മയമൊരുക്കി വിദ്യാനഗറിന് സമീപം നടക്കുന്ന കാസര്‍കോട് ഫെസ്റ്റ് ജനശ്രദ്ധയാകര്‍ഷിക്കുന്നു. ലോകപ്രശസ്ത വെള്ളച്ചാട്ടമായ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മാതൃകയാണ് ഇവിടത്തെ ഏറ്റവും ആകര്‍ഷണീയമായ കാഴ്ച. വിസ്മയകരമായ ദൃശ്യപ്രഭാവങ്ങളോടുകൂടിയതും അപ്രത്യക്ഷ്യമാകുന്നതുമായ ദിസറിയല്‍ വാട്ടര്‍ഫാള്‍സിന്റെ മാതൃകയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാവുന്നു. ഇതിന് പുറമെ ഫുഡ് കോര്‍ട്ട്, ഫാമിലി ഗെയിംസ്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, റോബോട്ടിക് ഡോഗ് ഷോ തുടങ്ങിയവയും നോര്‍ത്ത് ഇന്ത്യന്‍ സ്റ്റാളുകള്‍, മാരുതി കാര്‍-ബൈക്ക് സര്‍ക്കസ് എന്നിവയും ആകര്‍ഷിക്കുന്ന മറ്റ് വിനോദങ്ങളാണ്. വിനോദവും അത്ഭുതങ്ങളും കൈകോര്‍ത്ത് ഒരുമിക്കുന്ന കാസര്‍കോട് ഫെസ്റ്റ് പ്രിന്‍സ് ഗാര്‍ഡന്‍ ഗ്രൗണ്ടില്‍ എല്ലാ ദിവസവും വൈകിട്ട് 4 മണി മുതല്‍ രാത്രി 9.30 വരെയാണ് സംഘടിപ്പിക്കുന്നത്.




Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it