കെ.പി.എസ്.ടി.എ പരിവര്‍ത്തന സന്ദേശയാത്ര; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ സെപ്റ്റംബര്‍ 15ന് കാസര്‍കോട്ട് നിന്നും കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആരംഭിക്കുന്ന പൊതുവിദ്യാഭ്യാസ പരിവര്‍ത്തന സന്ദേശ സംസ്ഥാന വാഹനപ്രചരണ ജാഥയുടെ സ്വാഗതസംഘം ഓഫീസ് കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന നിര്‍വാഹക സമിതി അംഗം പ്രശാന്ത് കാനത്തൂര്‍, സംസ്ഥാന സമിതി അംഗം സ്വപ്‌ന ജോര്‍ജ്, ഡി.സി.സി വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വല്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി എം.സി പ്രഭാകരന്‍, സി.വി ജെയിംസ്, ആര്‍.വി പ്രേമാനന്ദന്‍, രജനി കെ. ജോസഫ്, എ. രാധാകൃഷ്ണന്‍, വിനോദ് നന്ദകുമാര്‍, കെ.എം മാത്യൂ, എ. ജയദേവന്‍, ഹരീഷ് പേറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ടി ബെന്നി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ കെ. ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.



Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it