അണങ്കൂര്‍ ആയുര്‍വേദ ആസ്പത്രിയില്‍ ലാബ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ അധീനതയിലുള്ള അണങ്കൂര്‍ ആയുര്‍വേദ ആസ്പത്രിയില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ലാബ് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് അധ്യക്ഷത വഹിച്ചു. സി.എം.ഒ ഡോ. സ്വപ്‌ന കെ.എസ് സ്വാഗതം പറഞ്ഞു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, നഗരസഭാ കൗണ്‍സിലര്‍ പി രമേശ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആയിഷ ഇബ്രാഹിം, ആസ്പത്രി എച്ച്.എം.സി അംഗം കമലാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. മഹേഷ് നന്ദി പറഞ്ഞു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it