ബി.ജെ.പി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട്: കഴിഞ്ഞ 25 വര്‍ഷങ്ങളായി ഭരണത്തിലുള്ള മുസ്ലിംലീഗ് കാസര്‍കോട് നഗരസഭയെ നികുതിദായകരുടെ പണം തിരിമറി നടത്താനുള്ള മണി സെന്ററാക്കി മാറ്റിയെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് എം.എല്‍. അശ്വിനി ആരോപിച്ചു. വികസനരഹിത-അഴിമതി ഭരണത്തിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ബി.ജെ.പി ടൗണ്‍ കമ്മിറ്റി സംഘടിപ്പിച്ച മുന്‍സിപ്പല്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മുനിസിപ്പല്‍ കൗണ്‍സിലറും ബി.ജെ.പി മുന്‍ ജില്ലാ വൈസ് പ്രസിഡണ്ടുമായ പി. രമേശ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ ടൗണ്‍ ഈസ്റ്റ് ഏരിയ പ്രസിഡണ്ട് വരപ്രസാദ് കോട്ടക്കണി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍ സുനില്‍, മണ്ഡലം പ്രസിഡണ്ട് ഗുരുപ്രസാദ് പ്രഭു, സംസ്ഥാന സമിതി അംഗം സവിത ടീച്ചര്‍, ജില്ലാ സെക്രട്ടറി പ്രമീള മജല്‍, ട്രഷറര്‍ വീണ അരുണ്‍ ഷെട്ടി, ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, മണ്ഡലം, ടൗണ്‍ കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു. മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരസഭാ കവാടത്തില്‍ പൊലീസ് തടഞ്ഞു. നഗരസഭാ കെട്ടിടത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it