'ഐ. രാമറൈ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുത്ത നേതാവ്'

കാസര്‍കോട്: കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിഷ്‌ക്കളങ്കനായി പ്രവര്‍ത്തിക്കുകയും കര്‍ഷക ജനതയെ കൂടെ നിര്‍ത്തി മുമ്പോട്ട് പോയ നേതാവുമായിരുന്നു മുന്‍ എം.പി. ഐ. രാമ റൈ എന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ: സോണി സെബാസ്‌ററ്യന്‍ പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐ രാമറൈയുടെ 14 -ാം ചരമവാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായി നിലപാടെടുത്ത നേതാവായിരുന്നു രാമ റൈ എന്നും അദ്ദേഹം അനുസ്മരിച്ചു.

ഡി.സി.സി പ്രസിഡണ്ട് പി. കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറിമാരായ എം.സി പ്രഭാകരന്‍, സോമശേഖര ഷേണി, മാമുനി വിജയന്‍, സി.വി ജയിംസ്, വി. ആര്‍ വിദ്യാസാഗര്‍, നേതാക്കളായ ആര്‍. ഗംഗാധരന്‍, കെ. വി ഭക്തവത്സലന്‍, എ. വാസുദേവന്‍, സി.വി ഭാവനന്‍, മനാഫ് നുള്ളിപ്പാടി, അഡ്വ: ശ്രീജിത്ത് മാടക്കല്‍, ശാന്തകുമാരി ടീച്ചര്‍, ജമീല അഹമ്മദ്, ബി.എ ഇസ്മയില്‍, കമലാക്ഷ സുവര്‍ണ്ണ, എ. ശാഹുല്‍ ഹമീദ്, ഖാദര്‍ മാന്യ, അബ്ദുല്‍ റസാഖ് ചെര്‍ക്കള, ശ്യാമപ്രസാദ് മാന്യ, പി.പി സുമിത്രന്‍, മനോജ് തോമസ്, യു. വേലായുധന്‍, ബാബു ബന്തിയോട്, കെ. ശ്രീധരന്‍ നായര്‍, ഹരീന്ദ്രന്‍ എറക്കോട് എന്നിവര്‍ സംസാരിച്ചു.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it