സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം സായാഹ്ന മാധ്യമ സംഗമം നടത്തി

കാഞ്ഞങ്ങാട്: സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം കേരളയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി സായാഹ്ന മാധ്യമ സംഗമം ഒരുക്കി. കാഞ്ഞങ്ങാട് പ്രസ്‌ഫോറം ഹാളില്‍ നടന്ന സംഗമം കണ്ണൂര്‍ സര്‍വകലാശാല മുന്‍ വി.സി ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.വി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. ഉത്തരദേശം പത്രാധിപര്‍ മുജീബ് അഹ്മദ്, അരവിന്ദന്‍ മാണിക്കോത്ത് (ലേറ്റസ്റ്റ്), മാനുവല്‍ കുറിച്ചാത്താനം (ജന്മദേശം), ബഷീര്‍ ആറങ്ങാടി (മലബാര്‍ വാര്‍ത്ത), ആദ്യകാല പത്രാധിപന്‍മാരായ മാട്ടുമ്മല്‍ ഹസന്‍ ഹാജി, പി.കെ അബ്ദുല്‍ റഹ്മാന്‍ എന്നിവരെ ആദരിച്ചു. ഡോ. സി. ബാലന്‍ ആദരിക്കല്‍ നിര്‍വ്വഹിച്ചു. സണ്ണി ജോസഫ് എം.ഒ വര്‍ഗീസ്, പി. പ്രവീണ്‍ കുമാര്‍, എന്‍. ഗംഗാധരന്‍, ഖാലിദ് പൊവ്വല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it